'എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു'; അവകാശവാദവുമായി ഇറാൻ, ഒന്നും മിണ്ടാതെ അമേരിക്ക

Published : Mar 25, 2026, 06:24 PM IST
USS Abraham Lincoln

Synopsis

യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിന് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കൻ യുദ്ധക്കപ്പൽ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഇറാനിയൻ നാവികസേന അറിയിച്ചു. എന്നാൽ, ഈ വാർത്തയോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

ടെഹ്റാൻ: യുഎസ്എസിന്റെ എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലേക്ക് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി അവകാശപ്പെട്ട് ഇറാൻ. അമേരിക്കൻ യുദ്ധക്കപ്പൽ ആക്രമിച്ചതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുഎസ് വാർത്തയിൽ പ്രതികരിച്ചിട്ടില്ല. യുഎസ് വിമാനവാഹിനിക്കപ്പലിന്റെ ദിശയിലേക്ക് തീരദേശ ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാനിയൻ ആർമി പബ്ലിക് റിലേഷൻസ് അറിയിച്ചു. യുഎസ്എസ് എബ്രഹാം ലിങ്കൺ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഇറാനിയൻ പ്രദേശത്തിനടുത്തെത്തിയാൽ ലക്ഷ്യമിടുമെന്നും ഇറാൻ നാവികസേന അമേരിക്കയ്ക്ക് നേരിട്ട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അവകാശവാദം. നേരത്തെ എബ്രഹാം ലിങ്കണെ ആക്രമിച്ച് പ്രദേശത്ത് നിന്ന് ഓടിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു.

ഇറാന്റെ മിസൈൽ സംവിധാനങ്ങളുടെ പരിധിയിൽ വിമാനവാഹിനിക്കപ്പൽ പ്രവേശിച്ചാൽ ആർമി നേവി അതിനെ ആക്രമിക്കുമെന്ന് ഇറാനിയൻ നേവി കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി മുന്നറിയിപ്പ് നൽകിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. കപ്പൽ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയൻ വൈദ്യുത നിലയങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള 48 മണിക്കൂർ അന്ത്യശാസനത്തിൽ നിന്ന് പിന്മാറിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് വാർത്ത പുറത്തുവിട്ടത്. മേഖലയിലുടനീളമുള്ള ഊർജ്ജ, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അമേരിക്കയുടെ മാറ്റം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദൂതനായി പാക് സൈനിക മേധാവി, ചര്‍ച്ചയ്ക്ക് 15 വിഷയങ്ങള്‍; സൈനിക വിന്യാസത്തിനിടെ ഇറാന്‍ ചര്‍ച്ചക്ക് യുഎസ് നീക്കം
ടിക്കറ്റ് തുക 15 ദിവസത്തിനകം റീഫണ്ട് ചെയ്യണം; വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ