തലകുനിക്കില്ലെന്ന് ഇറാൻ, യുഎസ് സാമ്പത്തിക ഉപരോധങ്ങൾക്ക് വഴങ്ങില്ല; നയങ്ങളിൽ ഒരു മാറ്റവുമില്ലെന്ന് പ്രഖ്യാപനം

Published : Sep 06, 2026, 03:54 PM IST
Iran Flag

Synopsis

അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾക്ക് വഴങ്ങില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക തീരുമാനങ്ങൾ ഇറാൻ സർക്കാരിന്റേത് മാത്രമാണെന്നും ഇറാൻ സാമ്പത്തിക കാര്യ മന്ത്രി വ്യക്തമാക്കി. ഇതിനിടെ, അമേരിക്ക-ഇറാൻ സംഘർഷം കടലിലേക്ക് വ്യാപിക്കുകയും ഇരു രാജ്യങ്ങളും പരസ്പരം കപ്പലുകൾ ആക്രമിക്കുകയും ചെയ്തു.

ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ്ദ തന്ത്രങ്ങളിലൂടെയോ ഇറാന്‍റെ ഭരണകൂട തീരുമാനങ്ങൾ മാറ്റാമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി ഇറാൻ സാമ്പത്തിക കാര്യ മന്ത്രി അലി മദനി-സാദെ. ഇറാന്‍റെ സാമ്പത്തിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനുള്ള പൂർണ്ണ ഉത്തരവാദിത്തം ഇറാൻ സർക്കാരിനാണ്. അല്ലാതെ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിനല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ കാരണം ദശലക്ഷക്കണക്കിന് ഇറാനിയൻ തൊഴിലാളികൾ സാമ്പത്തികമായി പിടിച്ചുനിൽക്കാനുള്ള പുതിയ വഴികൾ കണ്ടെത്തിക്കഴിഞ്ഞതായി മദനി-സാദെ ചൂണ്ടിക്കാട്ടി. ഉപരോധങ്ങൾക്കിടയിലും രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ഉൽപ്പാദന മേഖലകളും തടസ്സങ്ങളില്ലാതെ സാധാരണ നിലയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്.

ഇറാന്‍റെ ജനങ്ങളുടെ ജീവിതസൗകര്യവും ക്ഷേമവും മുൻനിർത്തി മാത്രമാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മുന്നോട്ട് പോകുന്നത്. ഇതിൽ അനാവശ്യമായി ഇടപെടാനോ നയങ്ങൾ അടിച്ചേൽപ്പിക്കാനോ അമേരിക്കയ്ക്ക് അധികാരമില്ലെന്നും വിദേശ സമ്മർദ്ദങ്ങൾക്ക് മുൻപിൽ രാജ്യം തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറിയിരിക്കുകയാണ് അമേരിക്ക - ഇറാൻ സംഘർഷം. 24 മണിക്കൂറിനകം 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ 3 കപ്പലുകൾ അമേരിക്ക ആക്രമിച്ചപ്പോൾ, തിരിച്ചടിയായി 6 കപ്പലുകൾ ആക്രമിച്ചെന്നാണ് ഇറാന്‍റെ അവകാശവാദം. യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകൾക്ക് നേരെ നടത്തുന്നത്. അമേരിക്ക ആക്രമിച്ച് തകർത്ത ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളിൽ ഒന്ന് പൂർണമായും മുങ്ങി. 2 അമേരിക്കൻ പടക്കപ്പലുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ബന്ധമുള്ള കപ്പലുകളെ ഉൾപ്പടെ ആറ് കപ്പലുകളെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാൻ ആക്രമണങ്ങൾ ഇനി പാഠപുസ്തകത്തിലും; പത്താം ക്ലാസിലെ ചരിത്ര പുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
കടലിൽ തീ പടരുന്നു, പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക-ഇറാൻ സംഘർഷം; 24 മണിക്കൂറിനിടെ 9 കപ്പലുകൾക്ക് നേരെ ആക്രമണം