
ടെഹ്റാൻ: സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോഎന്നതിൽ വ്യക്തത നൽകി ഇറാൻ. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനിൽ എത്തിയുള്ള സമാധാന ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ഇതിനാലാണ്. അനുകൂലമായ ധാരണകൾ ഉണ്ടായാൽ വഴങ്ങും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന. പാക്കിസ്ഥാനിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കാത്തത് വിശദീകരിച്ച് കൊണ്ടാണ് വിദേശകാര്യമന്ത്രിയുടെ നിലപാട്.
ഹോർമൂസിലൂടെ അവശ്യവസ്തുക്കളും മാനുഷിക സഹായവും വഹിച്ചുള്ള കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയെന്ന് ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിലെ ബുഷഹർ ആണവ നിലയത്തിന് നേരെ നാലാമതും ഉണ്ടായ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്റെ ശേഷി പൂർണമായും തകർത്തെന്ന അവകാശ വാദങ്ങൾക്കിടെ പോർവിമാനങ്ങൾ വീണത് അമേരിക്കയ്ക്ക് തിരിച്ചടിയായി. ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും ഗൾഫ് രാജ്യങ്ങൾ നേരെ ഉൾപ്പടെ ഇറാനും ആക്രമണം തുടരുകയാണ്.
പാകിസ്ഥാനിൽ നടന്ന സൗദി - തുർക്കി - ഈജിപ്ത് ചേർന്ന ചർച്ചകളിൽ നിന്ന് വിട്ടുനിന്നത് വിശദീകരിച്ചാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ അനുകൂല പ്രസ്താവന. യുദ്ധത്തിന് ശാശ്വത അന്ത്യമാണ് തേടുന്നത്. അതില്ലാത്തതിനാലാണ് വിട്ടുനിന്നത് എന്നാണ് വിശദീകരണം. അനുകൂല ധാരണകളുണ്ടായാൽ ചർച്ചകൾക്ക് സന്നദ്ധമെന്ന് വ്യക്തമാക്കുന്ന, നയതന്ത്ര - രാഷ്ട്രീയ നേതൃത്വത്തിന്റെ സൂചന. സമാധാന ശ്രമങ്ങൾക്ക് പാക്കിസ്ഥാന് നന്ദി അറിയിക്കുകയും കൂടി ചെയ്തതോടെ ഈ വഴിയിലൂടെ നീക്കങ്ങൾ തുടരാനാണ് സാധ്യത.
പക്ഷെ വിട്ടുവീഴ്ച്ചകളുണ്ടായില്ലെങ്കിൽ വഴി ദുർഘടമാണ്. സുഹൃദ് രാഷ്ട്രങ്ങൾ വഴി അമേരിക്ക 48 മണിക്കൂർ വെടിനിർത്തലിന് ശ്രമിച്ചത് തള്ളിയതായി നേരത്തെ ഇറാൻ പറഞ്ഞിരുന്നു. ഹോർമൂസിലൂടെ അവശ്യവസ്തുക്കളും മാനുഷികസഹായവുമായി പോകുന്ന കപ്പലുകൾക്ക് ഇറാൻ അൻുമതി നൽകിയെന്ന് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബുഷഹർ ആണവ നിലയം വീണ്ടുമാക്രമിക്കപ്പെട്ടു. സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്റഎ പെട്രോകെമിക്കൽ ഫാക്ടറികളും ആഖ്രമിക്കപ്പെട്ടു. ഇറാന്റെ എല്ലാ ശേഷികളും തരിപ്പണമാക്കിയെന്ന അവകാശവാദങ്ങൾക്കിടെ എഫ് 15 ഇ വിമാനവും വാർട്ഹോഗ് എ 10 വിമാനവും തകർന്നതും ഹെലിക്കോപ്റ്ററുകൾ ആക്രമിക്കപ്പെട്ടതുമായ വാർത്തകൾ അമേരിക്കയ്ക്ക് തിരിച്ചടിയായി.
വലിയ ഇടവേളയിലെ കനത്ത സൈനിക നഷ്ടമാണിത്. ഗൾഫിലേക്ക് ഇറാന്റെ ആക്രമണത്തിൽ ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്ക്ൾ കെട്ടിടത്തിൽ അവശിഷ്ടങ്ങൾ വീണു. ദുബായ് മറീനയിലും കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു. ബഹറൈനിലെ സിത്രയിൽ നാല് പേർക്ക് പരിക്ക്. വീടുകൾക്ക് നാശനഷ്ടം. യു.എ.ഇയിൽ 24 മണിക്കൂറിനിടെ 14 പേർക്ക് പരിക്ക്. 56 ഡ്രോണുകളും 23 മിസൈലുകളും നേരിട്ടത് ആക്രമണം കടുത്തെന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam