‌സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം; ഒരുമിച്ചയച്ചത് അഞ്ച് ഡ്രോണുകൾ, ലക്ഷ്യമിട്ടത് പ്രിൻസ് സുൽത്താൻ എയർ ബേസ്

Published : Mar 02, 2026, 05:42 PM IST
saudi airbase

Synopsis

സൗദി പ്രിൻസ് സുൽത്താൻ എയർ ബേസ് വീണ്ടും ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.

റിയാദ്: സൗദി അറേബ്യയുടെ പ്രിൻസ് സുൽത്താൻ എയർ ബേസ് വീണ്ടും ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമണം നടത്തിയത്. അഞ്ച് ഡ്രോണുകളും തകർത്തെന്നും ഇവ എയർബേസിനുളളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും സൗദി വാർത്ത ഏജൻസി അറിയിച്ചു. നേരത്തെ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പുറമേയാണ് പ്രിൻസ് സുൽത്താൻ എയർ ബേസിലേക്കും ഇറാൻ ആക്രമിച്ചിരിക്കുന്നത്.

ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. എയർബേസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ 5 ഡ്രോണുകളും തകർത്തെന്നാണ് സൗദി പ്രതിരോധ വക്താവ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൗദിയുടെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്. അ‍ഞ്ചാ ഡ്രോണുകൾ ഒരുമിച്ച് അയച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. നിലവിൽ 90 മിസൈലുകളിലധികം തകർത്തുകളഞ്ഞതായാണ് സൗദി അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.

സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെയും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ദേശ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയെ തള്ളിപ്പറഞ്ഞ് പാകിസ്ഥാൻ; ചർച്ചകൾ നടക്കുന്നതിനിടെ അനാവശ്യമായി ഇറാനെതിരെ ആക്രമണം നടത്തിയെന്ന് വിമർശനം
ഖത്തർ എനർജിയുടെ പ്ലാൻ്റിലെ വാട്ടർ ടാങ്ക് ആക്രമിച്ചു; പരിഭ്രാന്തി വേണ്ട, നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ