ലബനൻ: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ കൊല്ലപ്പെട്ടു. അബു ഹസൻ അൽ ഹാഷ്മി അൽ ഖുറേഷി കൊല്ലപ്പെട്ടതായി ഐ എസ് വക്താവ് സ്ഥിരീകരിച്ചു. മരണം എന്നായിരുന്നെന്നോ എങ്ങനെ ആയിരുന്നെന്നോ വ്യക്തമാക്കിയിട്ടില്ല. പുതിയ തലവനെ ഐ എസ് പ്രഖ്യാപിച്ചു.
ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഹാഷിമി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന ഐ എസ് വക്താവിന്‍റെ ശബ്ദസന്ദേശത്തിൽ പറയുന്നത്. എന്നാൽ, എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ ശബ്ദസന്ദേശത്തിൽ പറയുന്നില്ല. ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്തുവെന്നും ഐ എസ് വക്താവിന്‍റെ ശബ്ദ സന്ദേശത്തിൽ പറയുന്നു. അബു അൽ ഹുസൈൻ ഹുസൈനി അൽ ഖുറേഷിയാണ് പുതിയ നേതാവ്.
2014 ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തിപ്രാപിച്ചത്. 2017 ൽ ഇറാഖിലും തുടർന്ന് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ നടപടികൾ എടുത്തു. എന്നാൽ ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam