
ജറൂസലെം: ഇറാനില്‍ ഇസ്രായേല്‍ അതിശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെ, ഇസ്രായേല്‍ വ്യോമപാത അടച്ചു; എല്ലാ സിവിലിയന്‍ വിമാനങ്ങളും റദ്ദാക്കിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലെങ്ങും സൈറനുകള്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങള്‍ വിട്ട് പുറത്തേക്കിറങ്ങരുതെന്ന് സുരക്ഷാ സേന അറിയിച്ചു.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് ഇസ്രായേല്‍ ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിദേശത്തുള്ള ഇസ്രായേല്‍ പൗരന്മാര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പാലിക്കണം. സുരക്ഷാ സാഹചര്യം മാറിയാല്‍ വ്യോമപാത വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.
ഇറാനും അമേരിക്കയും തമ്മില്‍ നാലാം ഘട്ട സമാധാന ചര്‍ച്ച അടുത്ത ആഴ്ച വിയന്നയില്‍ നടക്കാനിരിക്കെയാണ് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. മുന്‍കരുതല്‍ ആക്രമണം എന്നാണ് ഇസ്രായേല്‍ ഇതിനെ വിശേഷിപ്പിച്ചത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായാണ് മിസൈല്‍ ആക്രമണം നടത്തിയത്. ഇക്കാര്യം യു എസ്, ഇസ്രായേല്‍ സൈനികൃ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam