'ഇറാന്‍റേത് യുദ്ധക്കുറ്റവും തീവ്രവാദവും' ; ആശുപത്രി ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ, നഷ്ടകണക്കുകള്‍ പുറത്തുവിട്ടു

Published : Jun 20, 2025, 07:19 PM IST
Iran Attacks On Iran Hospital

Synopsis

അതേസമയം, ആരക് ആണവ കേന്ദ്രത്തെ ആക്രമിച്ചതിൽ ഇറാനും സുരക്ഷാ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്

ടെൽഅവീവ്: ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രി ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ. യുഎൻ സുരക്ഷാ കൗണ്‍സിൽ യോഗം ചേരാനിരിക്കെയാണ് ഇസ്രയേൽ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇറാന്‍റെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇറാന്‍റെ ആക്രമണത്തിൽ ഇസ്രയേലിനുണ്ടായ നഷ്ടകണക്കുകളും പുറത്തുവിട്ടു. ഇതുവരെ 450 മിസൈലുകളാണ് ഇറാൻ അയച്ചത്. 24 പേരാണ് കൊല്ലപ്പെട്ടത്. 1170 പേര്‍ക്ക് പരുക്കേറ്റു. 40ഇടങ്ങളിലാണ് മിസൈൽ പതിച്ചത്. ഇറാന്‍റെ മിസൈലാക്രമണത്തിൽ 25000 വസ്തുവകകളാണ് തകര്‍ന്നത്. ആക്രമണത്തെ തുടര്‍ന്ന് 6500 പേരെയാണ് ഒഴുപ്പിച്ചത്. 

ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തിൽ 45 പേര്‍ക്ക് പരുക്കേറ്റുവെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രിയെ നാളെ  യുഎൻ മനുഷ്യാവകാശ കൗണ്‍സിലിൽ സംസാരിക്കാൻ അവസരം നൽകിയതിനെ ഇസ്രയേൽ എതിര്‍ത്തു. സംഭവം നാണക്കേടാണെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം, ആറക് ആണവ കേന്ദ്രത്തെ ആക്രമിച്ചതിൽ ഇറാനും സുരക്ഷാ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്.ആറക് ആണവ റിയാക്ടര്‍ ആക്രമിച്ചതിൽ നടപടി വേണമെന്നും ഇല്ലെങ്കിൽ, ആണവ നിർവ്യാപന കരാറുകളെ ഇത് ദുർബലമാക്കുമെന്നുമാണ് ഇറാന്‍റെ മുന്നറിയിപ്പ്

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചിയുടെ പ്രസംഗത്തോടെയാണ് മനുഷ്യാവകാശ കൗണ്‍സിലിന്‍റെ സെഷൻ ആരംഭിക്കുന്നതെന്നാണ് ഇസ്രയേൽ ഉന്നയിക്കുന്ന പ്രശ്നം. ഇന്നാണ് യുഎൻ സുരക്ഷാ കൗണ്‍സിൽ യോഗം ചേരുന്നത്. ഇറാൻ-ഇസ്രയേൽ സംഘര്‍ഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണിപ്പോള്‍ യുഎന്നിന്‍റെ മുമ്പാകെ എത്തിയിരിക്കുന്നത്.ഇരു രാജ്യങ്ങളുടെയു ആവശ്യത്തിൽ ഉയരുന്ന തീരുമാനം അതീവ നിർണായകമാണ്.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും