ഇസ്രയേലിൽ കനത്ത പോളിങ്, 49 ശതമാനം പിന്നിട്ടു; ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടിയായി അറബ് വംശജരുടെ മേഖലയിലെ ശക്തമായ പോളിങ്

Published : Oct 27, 2026, 08:49 PM IST
Israel Election

Synopsis

ഇസ്രയേലിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ബെഞ്ചമിൻ നെതന്യാഹുവിന് നിർണായകം. മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടാണ് നെതന്യാഹുവിൻ്റെ പ്രധാന എതിരാളി

ടെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിൽ ജനം വിധിയെഴുതുന്നു. രാജ്യത്ത് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൻ്റെ ഫലം ഉറ്റുനോക്കുകയാണ് ലോകം. ഇറാൻ യുദ്ധത്തിൻ്റെ ഗതി തന്നെ നിർണയിക്കുന്ന ഫലമാണിത്. പ്രാദേശിക സമയം രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പോളിംഗ് ഇസ്രയേൽ സമയം രാത്രി പത്ത് മണിക്കാണ് അവസാനിക്കുക. ആദ്യ മൂന്ന് മണിക്കൂർ കൊണ്ട് 16.5 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന കണക്ക്.

2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. അന്ന് നടന്ന വൻ ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഗാസ, ലെബനൻ, ഇറാൻ യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ വൻ ജനപങ്കാളിത്തമാണ് വോട്ടെടുപ്പിൽ ദൃശ്യമാകുന്നത്. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങൾ രാവിലെ ടെൽഅവീവിലെ ഹോസ്റ്റേജ് സ്ക്വയറിൽ ഒത്തുകൂടി മൗനം ആചരിച്ച ശേഷമാണ് പോളിങ് ബൂത്തുകളിലേക്ക് പോയത്. ദുരന്തത്തിന് ഉത്തരവാദികളായവരെയും ഇരകളെയും ഓർത്ത് ജനങ്ങൾ വോട്ട് ചെയ്യണമെന്നാണ് അവർ ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് തുടങ്ങി ആദ്യ 7 മണിക്കൂറിനുള്ളിൽ തന്നെ 44.9% ആളുകൾ വോട്ട് രേഖപ്പെടുത്തി. അറബ് വംശജരായ ഇസ്രയേലികളുടെ മേഖലകളിൽ വൻ പോളിങ് രേഖപ്പെടുത്തുന്നുണ്ട്.

ഇന്ത്യൻ സമയം നാളെ പുലർച്ചയോടെ ഫലം അറിയാനാകും. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, മുൻ സൈനിക മേധാവിയായ ഗാദി ഐസൻകോട്ടും തമ്മിലാണ് പ്രധാന പോരാട്ടം. 120 അംഗ പാർലമെന്റിൽ ഇവരിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ നെതന്യാഹുവിന് കാവൽ പ്രധാനമന്ത്രിയായി തുടരാനാവും. ഹമാസ് ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്‌ചയുടെ ഉത്തരവാദികൾ ആര് എന്നതായിരുന്നു ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം. ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ഗാഡി മോസസിനൊപ്പമാണ് ഐസൻകോട്ട വോട്ട് ചെയ്യാനെത്തിയത്. ഹമാസിനെ പൂർണ്ണമായും തകർക്കാൻ നെതന്യാഹുവിന് സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവചിച്ചതിന്റെ ഇരട്ടിവേഗതയിൽ കരയിലേക്കെത്തും, അർണബ് ചുഴലിക്കാറ്റിൽ പുതിയ മുന്നറിയിപ്പുമായി യുഎസ് നാവികസേന
ഗ്രാമവാസികളെ കൂട്ടമായി നദിക്കരയിലേക്ക് ഓടിച്ച ശേഷം കൊന്നു തള്ളി, നൈജീരിയയിൽ കൊല്ലപ്പെട്ടത് 62 പേർ