യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി; വെടിനിർത്തലിന് ശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം

Published : May 16, 2026, 10:42 AM IST
Israel Lebanon ceasefire

Synopsis

വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചക്കൾക്ക് ശേഷമാണ് തീരുമാനം. ഈ മാസം അവസാനം കൂടുതൽ ചർച്ചകൾ നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

വാഷിങ്ടണ്‍: ഇസ്രയേൽ- ലെബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി. വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചക്കൾക്ക് ശേഷമാണ് തീരുമാനം. ഈ മാസം അവസാനം കൂടുതൽ ചർച്ചകൾ നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. അതേസമയം, വെടിനിർത്തലിനിടെയും ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെടിനിർത്തൽ തുടരുന്ന ഗസയിലും ഇസ്രയേൽ ആക്രമണം നടത്തി. ഗാസയിലെ ഹമാസിന്റെ ഉന്നത സൈനിക കമാൻഡറായ ഇസ് അൽ-ദിൻ അൽ-ഹദ്ദാദിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ പ്രതികരിച്ചു. ആക്രമണത്തിൽ ഗസയിൽ ഏഴ് പേർ കൊല്ലപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്രോളിംഗ് നടത്തിയ പൊലീസ് കണ്ടത് കടയ്ക്ക് മുമ്പിലെ ആൾക്കൂട്ടം; പിന്നാലെ നാലുപേർ അറസ്റ്റിൽ, പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ഹമാസ് തലവനെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ഗാസയിലെ അപ്പാർട്ട്മെൻ്റ് കെട്ടിട്ടം തകർത്തു; നിരവധി പേർ കൊല്ലപ്പെട്ടു