പട്രോളിംഗ് നടത്തിയ പൊലീസ് കണ്ടത് കടയ്ക്ക് മുമ്പിലെ ആൾക്കൂട്ടം; പിന്നാലെ നാലുപേർ അറസ്റ്റിൽ, പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

Published : May 16, 2026, 10:33 AM IST
banned tobacco products

Synopsis

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാല് പ്രവാസികൾ കുവൈത്തിൽ പിടിയിൽ. ഇവരിൽ നിന്ന് 9,000-ത്തിലധികം ദിനാർ പിടിച്ചെടുത്തു. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നിൽ വൻതോതിൽ പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ മിർഖാബിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ 'തമ്പാക്ക്' (ഗുഡ്ക/ഖൈനി) വിൽപന നടത്തിയിരുന്ന കടയിൽ കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി. ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നിൽ നിരവധി പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സംഘത്തെ കണ്ടതോടെ പലരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് കടയുടമയെയും സഹായിയെയും മറ്റ് രണ്ട് പ്രവാസികളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

നിരോധിത പുകയില ഉൽപ്പന്നങ്ങളും നിക്കോട്ടിൻ അടങ്ങിയ മറ്റ് വസ്തുക്കളും വാങ്ങാനാണ് ആളുകൾ അവിടെ തടിച്ചുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇവ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന നിരോധിത ഉൽപ്പന്നങ്ങളാണെന്ന് സ്ഥിരീകരിച്ചു. പിടിയിലായവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐഎസ് തലപ്പത്തെ രണ്ടാമൻ അബു ബിലാൻ അൽ മിനുക്കിയെ വധിച്ചെന്ന് ട്രംപ്
യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി; വെടിനിർത്തലിന് ശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം