
ദില്ലി: ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാറ്റിവെച്ചെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് നെതന്യാഹു എത്താനിരുന്നത്. എന്നാല്‍ നവംബര്‍ 10ന് ദില്ലിയില്‍ നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തിയാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് ഇസ്രായേല്‍ മാധ്യമമായ i24NEWS റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ വിലയിരുത്തലുകൾ കഴിയുന്നതിനാൽ അടുത്ത വർഷം പുതിയ തീയതി തീരുമാനിക്കുമെന്ന് i24NEWS റിപ്പോർട്ട് ചെയ്തു.
2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ഈ വർഷം അവസാനത്തോടെ നെതന്യാഹു ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെക്കുന്നത്. സെപ്റ്റംബർ 17 ന് ഇസ്രായേലിലെ തെരഞ്ഞെടുപ്പ് കാരണം ഷെഡ്യൂളിംഗ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു. ഏപ്രിലിലെ തെരഞ്ഞെടുപ്പിന് മുമ്പും യാത്ര റദ്ദാക്കി.
ലോകമെമ്പാടും തന്റെ സ്വീകാര്യത ഉയർത്തിക്കാട്ടാനുള്ള ശ്രമമായാണ് നെതന്യാഹുവിന്റെ സന്ദർശനത്തെ ഇസ്രായേൽ കണ്ടത്. ജൂലൈയിൽ, നെതന്യാഹുവിന്റെ രാഷ്ട്രീയ പാർട്ടി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ബാനറുകൾ സ്ഥാപിച്ചു. 2017 ൽ പ്രധാനമന്ത്രി മോദി ടെൽ അവീവ് സന്ദര്‍ശിച്ചിരുന്നു. ജൂത രാഷ്ട്രം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു മോദി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam