ഗാസയില്‍ ആക്രമണം വ്യാപിപ്പിക്കും, കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും; ഇസ്രയേല്‍ പ്രതിരോധ മന്ത്രി 

Published : Apr 02, 2025, 01:06 PM IST
ഗാസയില്‍ ആക്രമണം വ്യാപിപ്പിക്കും, കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും; ഇസ്രയേല്‍ പ്രതിരോധ മന്ത്രി 

Synopsis

ജനങ്ങളെ ഒഴിപ്പിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം ഹമാസിനെ ഇല്ലാതാക്കുകയാണെന്നും കാറ്റ്സ്.

ഗാസ: ഗാസയില്‍ ഇസ്രയേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിന് വേണ്ടിയാണ് ആക്രമണം വ്യാപിപ്പിക്കുന്നതെന്നാണ് കാറ്റ്സ് തന്‍റെ പ്രസ്താവനയില്‍ പറയുന്നത്. ഗാസ മുനമ്പിലെ ബഫര്‍ സോണ്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തോടാണ് പിടിച്ചെടുക്കുന്ന കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുക.

ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം ഹമാസിനെ ഇല്ലാതാക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണെന്നും കാറ്റ്സ് ഗാസയിലെ ജനങ്ങളോട് പറഞ്ഞു. എന്നാല്‍ എത്ര ഭൂമിയാണ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കാറ്റ്സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഇസ്രയേല്‍ ഗാസയില്‍ 31-ാം ദിവസവും ഉപരോധം തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഉപരോധമാണിത്. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 50,399 ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായും 114,583 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു.

Read More:ഭര്‍ത്താവ് ജോലിക്ക് പോയ സമയം നോക്കി വാടക വീട്ടില്‍ കയറി, അസം സ്വദേശിനിയെ പീഡിപ്പിച്ചു; പ്രതികള്‍ ഒളിവില്‍
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും'; പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്