
ഗാസ:തിങ്കളാഴ്ച ഗാസയിൽ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. 230കിലോ ഭാരമുള്ള എകെ 82 ജനറൽ പർപസ് ബോംബാണ് ഇസ്രയേൽ സൈന്യം പ്രയോഗിച്ചതെന്നാണ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. വലിയ സ്ഫോടനത്തിൽ ബോംബിന്റെ ഭാഗങ്ങൾ പ്രദേശത്ത് ചിതറിത്തെറിച്ചതായാണ് റിപ്പോർട്ട്.
ഇത്തരമൊരു ആയുധം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് ഒരു യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും അന്താരാഷ്ട്ര നിയമത്തിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്. വലിയ തോതിൽ കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരുടെ സാന്നിധ്യം അക്രമണം നടന്ന മേഖലകളിൽ ഉള്ളതുമൂലമാണ് ഇത്. മേഖലയിൽനിന്ന് ദി ഗാർഡിയന് വേണ്ടി അൽ-ബഖ കഫേയുടെ ചിത്രങ്ങളിൽ സ്ഫോടനം നടന്ന മേഖലയിൽ നിന്ന് അവശിഷ്ടങ്ങളിൽ നിന്നുള്ള ആയുധത്തിന്റെ ഭാഗങ്ങൾ കണ്ടെത്താനായിരുന്നു. യുഎസ് നിർമ്മിതമായ ഒരു എംകെ-82 ജനറൽ പർപ്പസ് ബോംബിന്റെ ഭാഗങ്ങളാണെന്ന് വിദഗ്ധർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
ബീച്ച് കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ ഉണ്ടായ വലിയ ഗത്തം എംകെ 82 പോലെ വലുതും ശക്തവുമായ ബോംബ് പ്രയോഗിച്ചതിന്റെ തെളിവെന്നാണ് ദി ഗാർഡിയൻ വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന് മുൻപായി സാധാരണക്കാർക്ക് ദോഷം വരുത്താനുള്ള സാധ്യത ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യം ആക്രമണത്തേക്കുറിച്ച് വിശദമാക്കുന്നത്.
എന്നൽ കഫേയിൽ നടന്ന ആക്രമണത്തിൽ 24 നും 36 നും ഇടയിൽ പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായുമാണ് മെഡിക്കൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത. മരിച്ചവരിൽ പ്രശസ്ത കുട്ടികളും സ്ത്രീകളും ഉള്ളതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജനീവ കരാർ അനുസരിച്ച് ഇത്തരം ആക്രമണങ്ങൾ വിലക്കപ്പെട്ടതാണ്. ബീച്ചിന് അഭിമുഖമായി ഉണ്ടായിരുന്ന കഫേയിൽ രണ്ട് നിലകളാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam