നെതന്യാഹുവിന്‍റെ തെരഞ്ഞെടുപ്പ് ഫ്ലെക്സില്‍ മോദിയും

By Web TeamFirst Published Jul 29, 2019, 3:46 PM IST
Highlights

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ എന്നിവരുടെ ചിത്രങ്ങളുപയോഗിച്ചും സമാനമായ രീതിയിലുള്ള പോസ്റ്ററുകളുണ്ട്.

ജറുസലേം : പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ദേശീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണ ബാനറാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രേയലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സ്ഥാപിച്ചതെന്ന് പറയുന്ന പോസ്റ്ററിലാണ് മോദിയും, ട്രംപും, പുടിനും ഒക്കെ ഇടം പിടിച്ചിരിക്കുന്നത്. ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍ അമിചായി സ്റ്റെയിന്‍ ആണ് ഞായറാഴ്ച ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ എന്നിവരുടെ ചിത്രങ്ങളുപയോഗിച്ചും സമാനമായ രീതിയിലുള്ള പോസ്റ്ററുകളുണ്ട്. 'നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പരസ്യം; പുട്ടിൻ, ട്രംപ് മോദി'- എന്നാണ് അമിചായി സ്റ്റെയിനിന്റെ ട്വീറ്റ്. സെപ്തംബര്‍ 17നാണ് ഇസ്രേയലില്‍ പൊതു തെരഞ്ഞെടുപ്പ്. 

അന്താരാഷ്ട്രതലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള നേട്ടങ്ങള്‍ കാണിക്കാനാണ് ബെഞ്ചമിൻ നെതന്യാഹു ഇത്തരം ഒരു പരസ്യം ഇറക്കിയത് എന്നാണ് ഇസ്രയേല്‍ രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

click me!