'ബോംബ് വീഴുമ്പോള്‍ ഷെൽട്ടറുകളിൽ പോലും പ്രവേശിപ്പിക്കുന്നില്ല, അറബി കേട്ടാൽ മാറ്റി നിർത്തുന്നു'; ദുരിതം പറഞ്ഞ് ഇസ്രായേലിലെ പലസ്തീനികൾ

Published : Jun 18, 2025, 08:46 PM ISTUpdated : Jun 18, 2025, 08:49 PM IST
Palestines

Synopsis

ഇസ്രായേലിലെ പലസ്തീൻ പൗരന്മാർ വളരെക്കാലമായി കടുത്ത വിവേചനം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ടെൽ അവീവ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ സഹായം ലഭിക്കാതെ ഇസ്രായേലിൽ ജീവിക്കുന്ന പലസ്തീനികൾ. ബോംബ് ഷെൽട്ടറുകളിൽ ഇസ്രായേലിൽ ജീവിക്കുന്ന പലസ്തീനികൾക്ക് പ്രവേശനം ലഭിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനസംഖ്യയുടെ 21 ശതമാനം വരുന്ന ജനങ്ങൾക്ക് മുന്നിലാണ് ഇസ്രായേൽ സഹായം കൊട്ടിയടച്ചത്. അറബി സംസാരിച്ചതിനാൽ ഷെൽട്ടറിൽ പ്രവേശനം ലഭിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. 

ഇസ്രായേലിലെ പലസ്തീൻ പൗരന്മാർ വളരെക്കാലമായി കടുത്ത വിവേചനം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭവന നിർമ്മാണം, വിദ്യാഭ്യാസം, തൊഴിൽ, സർക്കാർ സേവനങ്ങൾ എന്നീ രം​ഗത്തെല്ലാം വിവേചനം അനുഭവിക്കുന്നു. ഇസ്രായേലി പൗരത്വം ഉണ്ടായിരുന്നിട്ടും പലപ്പോഴും രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നു. 

അദാല-ദി ലീഗൽ സെന്റർ ഫോർ അറബ് മൈനോറിറ്റി റൈറ്റ്സ് ഇൻ ഇസ്രായേലിന്റെ കണക്കനുസരിച്ച്, 65-ലധികം നിയമങ്ങൾ പലസ്തീൻ പൗരന്മാർക്കെതിരെ നേരിട്ടോ അല്ലാതെയോ വിവേചനം കാണിക്കുന്നു. 2018-ൽ പാസാക്കിയ ദേശീയ-രാഷ്ട്ര നിയമം ഇസ്രായേലിനെ ജൂത ജനതയുടെ ദേശീയ-രാഷ്ട്രം എന്ന് നിർവചിച്ചുകൊണ്ട് അസമത്വം ഉറപ്പിച്ചു. യുദ്ധസമയത്ത്, ആ വിവേചനം പലപ്പോഴും തീവ്രമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'