കുവൈത്ത് എയർവേയ്‌സ് ഷെഡ്യൂൾ ചെയ്ത വിവിധ വിമാന സര്‍വീസുകൾ റദ്ദാക്കി

Published : Jun 18, 2025, 08:18 PM IST
kuwait airways

Synopsis

കുവൈത്ത് എയർവേയ്‌സ് നിരവധി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കി.

കുവൈത്ത് സിറ്റി: പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ കാരണം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കുവൈത്ത് എയർവേയ്‌സ് ശനിയാഴ്ച നിരവധി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കി. അമ്മാനിലേക്കും തിരിച്ചുമുള്ള KU563/4 എന്ന വിമാനവും ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള KU503/4 എന്ന വിമാനവുമാണ് റദ്ദാക്കിയതെന്ന് ദേശീയ വിമാനക്കമ്പനി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

സുരക്ഷാ സാഹചര്യം ശ്രദ്ധാപൂർവ്വം പരിഗണിച്ചതിനു ശേഷവും സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റുമായും വിദേശകാര്യ മന്ത്രാലയവുമായും ഏകോപിപ്പിച്ചതിനുശേഷവുമാണ് ഈ തീരുമാനം. എയർവേയ്‌സ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയും അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു. ബുക്കിംഗുകൾ പുനഃക്രമീകരിക്കുന്നതിന് യാത്രക്കാരുമായി ബന്ധപ്പെടുമെന്നും കുവൈത്ത് എയർവേസ് വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം