
ലോകത്തിലെ ഏറ്റവും ജനസംഖ്യയുടെ നഗരമായി ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത. ഐക്യരാഷ്ട്രസഭ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ നഗരമായി ജക്കാർത്ത മാറി. 4.19 കോടിയാണ് നഗരത്തിലെ ജനസംഖ്യ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് തൊട്ടുപിന്നിൽ. നിലവിൽ 3.66 കോടിയാണ് ധാക്കയിലെ ജനസംഖ്യ. ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളുടെ പട്ടികയിൽ രണ്ട് പ്രധാന ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടു. തലസ്ഥാനമായ ദില്ലിയും പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊൽക്കത്തയും പട്ടികയിൽ ഇടംനേടി. ദില്ലിയിൽ 3.2 കോടിയും കൊൽക്കത്തയിൽ 2.25 കോടിയുമാണ് ജനസംഖ്യ.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് പ്രസിദ്ധീകരിച്ച 'വേൾഡ് അർബനൈസേഷൻ പ്രോസ്പെക്റ്റ്സ് 2025' റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മെഗാസിറ്റികളുടെ എണ്ണത്തിൽ ഒരുകോടി നിവാസികളുള്ള നഗരപ്രദേശങ്ങളിൽ വർധനവുണ്ടായി. ഒരുകോടിക്ക് ജനസംഖ്യയുള്ള 33 നഗരങ്ങളാണ് പട്ടികയിലുള്ളത്. 1975 ൽ ലോകമെമ്പാടും നിലവിലുണ്ടായിരുന്ന എട്ട് മെഗാസിറ്റികളിൽ മാത്രമാണ് ഒരുകോടിക്ക് മുകളിൽ ജനസംഖ്യയുണ്ടായിരുന്നത്.
ജക്കാർത്ത (41.9 ദശലക്ഷം), ധാക്ക (36.6 ദശലക്ഷം), ടോക്കിയോ (33.4 ദശലക്ഷം), ഇന്ത്യ (30.2 ദശലക്ഷം), ചൈന (29.6 ദശലക്ഷം), ഗ്വാങ്‌ഷോ, (27.6 ദശലക്ഷം), മനില, ഫിലിപ്പീൻസ് (24.7 ദശലക്ഷം), കൊൽക്കത്ത (22.5 ദശലക്ഷം), ദക്ഷിണ കൊറിയയിലെ സിയോൾ (22.5 ദശലക്ഷം) എന്നിങ്ങനെയാണ് പട്ടികയിൽ യഥാക്രമം. 33.4 ദശലക്ഷം ജനസംഖ്യയുള്ള ടോക്കിയോ ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2000-ൽ പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ പട്ടികയിൽ ടോക്യോയായിരുന്നു മുന്നിൽ. അതേസമയം, ധാക്ക ഒമ്പതാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 2050 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam