യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണവുമായി മുന്‍ ജീവനക്കാരി; നിഷേധിച്ച് ബൈഡന്‍

Published : May 01, 2020, 10:07 PM ISTUpdated : May 01, 2020, 10:17 PM IST
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണവുമായി മുന്‍ ജീവനക്കാരി; നിഷേധിച്ച് ബൈഡന്‍

Synopsis

അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാനോ അവരെ ആക്രമിക്കാനോ ഞാന്‍ ദ്ദേശിക്കുന്നില്ല. പക്ഷേ വസ്തുത എന്താണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ടെന്നും 77 കാരനായ ബൈഡന്‍ പറഞ്ഞു.  

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് നേതാവും മുന്‍വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണം. 27 വര്‍ഷം മുമ്പ് ജോ ബൈഡന്‍ തന്നെ ലൈംഗികമായി അപമാനിച്ചെന്ന് യുഎസ് സെനറ്റിലെ മുന്‍ ജീവനക്കാരിയും 56 കാരിയുമായ ടാര റീഡ് ആരോപിച്ചു. എന്നാല്‍, മുന്‍ ജീവനക്കാരിയുടെ ആരോപണം ബൈഡന്‍ നിഷേധിച്ചു. അവര്‍ പറയുന്നത് സത്യമല്ലെന്നും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. 

ഒരു പോഡ്കാസ്റ്റിലാണ് റീഡ് തനിക്ക് ബൈഡനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് തുറന്ന് പറഞ്ഞത്. സംഭവം നടന്ന വാഷിംഗ്ടണ്‍ പൊലീസ് കേസ് ഫയല്‍ ചെയ്തു. എന്നാല്‍, പൊലീസിനോട് ഇവര്‍ ബൈഡന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. 27 വര്‍ഷം മുമ്പ് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാനോ അവരെ ആക്രമിക്കാനോ ഞാന്‍ ദ്ദേശിക്കുന്നില്ല. പക്ഷേ വസ്തുത എന്താണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ടെന്നും 77 കാരനായ ബൈഡന്‍ പറഞ്ഞു. ഇപ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ അന്നത്തെ പരാതിയുടെ കോപ്പി ഹാജരാക്കിയിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു.
 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം