
ഇസ്ലാമാബാദ്: ഐക്യരാഷ്ട്രസഭ സുരക്ഷാസിമിതിയുടെ നിരീക്ഷണ പട്ടികയില്‍ നിന്ന് ആറു ഭീകരരെ ഒഴിവാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാസിമിതിയെ (യുഎന്‍എസിസി) സമീപിച്ചെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎന്‍എസ് സി തയ്യാറാക്കിയ 150 പേരുടെ പട്ടികയില്‍ നിന്ന് ആറുപേരെ നീക്കം ചെയ്യാനാണ് ശ്രമം. ഭീകരവാദികളുടെ പട്ടികയിലുള്ള 19 പേര്‍ പാകിസ്ഥാനിലുള്ളവരാണെന്ന് പാക് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ടത് ശരിയല്ലെങ്കില്‍ ആ പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കാന്‍ യുഎന്‍എസ് സി ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ യുന്‍എസ്‌സിക്ക് വര്‍ഷാവസാനത്തിന് മുമ്പ് നടപടികള്‍ എടുക്കാന്‍ സാധിക്കും.
പാകിസ്താന്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിന് ചൈനയുടെ പിന്തുണയുണ്ടെന്നുമാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. പാക്കിസ്താന്‍ ബീജിംഗുമായി ഇക്കാര്യം കൂടിയാലോചിച്ചിട്ടുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായില്ല, അങ്ങനെയുണ്ടെങ്കില്‍ത്തന്നെ അതിശയിക്കാനില്ല- നയതന്ത്ര വിദഗ്ധരില്‍ ഒരാൾ പറഞ്ഞു.
ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി നിയമിക്കാനുള്ള ഇന്ത്യയുടെ നേതൃത്വത്തിലുള്ള സ്രമങ്ങളെ അന്താരാഷ്ട്ര ശ്രമത്തെ ബീജിംഗ് തടഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam