
സ്‌റ്റോക്ക്‌ഹോം: ലൈംഗികാതിക്രമ കേസില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ കേസന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. അസാഞ്ചിനെതിരായ പ്രാഥമികാന്വേഷണം നിര്‍ത്താനുള്ള തീരുമാനം ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ ഇവാ മേരി പെര്‍സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോപണം നിഷേധിക്കുന്ന അസാഞ്ചിന തടങ്കലില്‍ പാര്‍പ്പിക്കരുതെന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ സ്വീഡിഷ് കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് അസാഞ്ചെയ്‌ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചത്.
ഇക്വഡോറിന്റെ ലണ്ടന്‍ എംബസിയില്‍ കഴിഞ്ഞുവരികയായിരുന്ന അസാഞ്ചിനെ ഏപ്രില്‍ 11ന് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്വഡോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതിനെ തുടര്‍ന്ന് എംബസിയില്‍ എത്തിയാണ് അസാഞ്ചിനെ അറസ്റ്റ് ചെയ്തത്. ഇക്വഡോര്‍ സര്‍ക്കാരിന്റെ ഉത്തരവിടെ തുടര്‍ന്ന് എംബസി അംബാസഡര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
ജൂലിയന്‍ അസാഞ്ചിനെതിരെ 2010 ഓഗസ്റ്റിലാണ് യുവതി ലൈംഗികാരോപണം ഉന്നയിച്ചത്. ഡ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന വിക്കിലീക്‌സ് സമ്മേളനത്തിന് ദിവസങ്ങള്‍ മുമ്പ് അസാഞ്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
എന്നാല്‍ അസാഞ്ച് ആരോപണം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2012ല്‍ അസാഞ്ചിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2016ല്‍ സ്വീഡന്‍ ഉദ്യോഗസ്ഥര്‍ അസാഞ്ചിനെ ചോദ്യം ചെയ്തുവെങ്കിലും കേസില്‍ പുരോഗതി ഉണ്ടായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam