ലോക്ക്ഡൌണില്‍ തെരുവിലായ സ്ത്രീകള്‍ക്ക് അഭയ സ്ഥാനമായി യൂറോപ്യന്‍ പാര്‍ലമെന്‍റ് കെട്ടിടം

By Web TeamFirst Published May 1, 2020, 10:09 PM IST
Highlights

ഓഫീസ് കെട്ടിടങ്ങള്‍ കിടപ്പുമുറികളായി. ചികിത്സാ സഹായവും ഭക്ഷണവും ഇവര്‍ക്ക് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ലോക്ക്ഡൌണ്‍ സമയത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയായവരേയും ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 

കൊവിഡ് 19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണിനിടെ കഷ്ടപ്പെടുന്ന നൂറ് സ്ത്രീകള്‍ക്ക് പാര്‍പ്പിടമായി യൂറോപ്യന്‍ പാര്‍ലമെന്‍റ് കെട്ടിടം. ബ്രസല്‍സിലെ പാര്‍ലമെന്‍റ് കെട്ടിടമാണ് നൂറോളം സ്ത്രീകള്‍ക്ക് ലോക്ക്ഡൌണിനിടെ അഭയ കേന്ദ്രമായിരിക്കുന്നത്. 

ലോക്ക്ഡൌണ്‍ സമയത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയായവരേയും ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഓഫീസ് കെട്ടിടങ്ങള്‍ കിടപ്പുമുറികളായി. ചികിത്സാ സഹായവും ഭക്ഷണവും ഇവര്‍ക്ക് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബെല്‍ജിയത്തിന്‍റെ തലസ്ഥാനത്തുള്ള കെട്ടിടം സാമുസോഷ്യല്‍ എന്ന സന്നദ്ധ സംഘടനയോട് ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലാണ് അഭയകേന്ദ്രമായിരിക്കുന്നത്. 

യൂറോപ്പിൽ എമ്പാടും പടര്‍ന്ന് കൊവിഡ്; ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ 368 മരണം

ലോക്ക്ഡൌണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്‍റ് യോഗങ്ങള്‍ ഓണ്‍ലൈന്‍ ആവുക കൂടി ചെയ്തതോടെയാണ്  ഇത്തരമൊരു തീരുമാനം. മാസം തോറുമുള്ള സമ്മേളനങ്ങള്‍ ജൂലൈ വരെയുള്ള റദ്ദ് ചെയ്തിരിക്കുകയാണ്. ഇതോടെയാണ് മാതൃകാപരമായ തീരുമാനം സ്വീകരിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചത്. 

ചൈനയല്ല, കൊവിഡ് 19ന്‍റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പ്; നിര്‍ദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ

കൊവിഡ് 19: യൂറോപ് നിശ്ചലതയിലേക്ക്, 70 കഴിഞ്ഞവരെ ഐസൊലേഷനിലാക്കുമെന്ന് ബ്രിട്ടന്‍

click me!