ഹാപ്പി ന്യൂ ഇയർ, 2026 പിറന്നു; ലോകത്തില്‍ പുതുവത്സരം ആദ്യം ആഘോഷിച്ച് ഈ ദ്വീപ് രാജ്യം

Published : Dec 31, 2025, 03:56 PM IST
Happy New Year Wishes for parents

Synopsis

ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നതിനാൽ അവ അപകടത്തിലാണ്. 116,000 പേരാണ് ദ്വീപ സമൂഹത്തിൽ ജീവിക്കുന്നത്.

സഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയിൽ പുതുവത്സരം പിറന്നു. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന ഭൂഭാഗങ്ങളിലൊന്നാണ് കിരിബാട്ടി. ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി അറ്റോളുകൾ വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ ചേർന്നതാണ് ഈ ദ്വീപ്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 4,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. കിരിബാസ് എന്ന് വിളിക്കപ്പെടുന്ന കിരിബതി 1979-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വതന്ത്രമായി. ദക്ഷിണ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രമായതിനാൽ, പല അറ്റോളുകളിലും ജനവാസമുണ്ട്. അവയിൽ ഭൂരിഭാഗവും വളരെ താഴ്ന്ന പ്രദേശങ്ങളാണ്. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നതിനാൽ അവ അപകടത്തിലാണ്. 116,000 പേരാണ് ദ്വീപ സമൂഹത്തിൽ ജീവിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസദിനെക്കാൾ ദുരന്തം; സിറിയയിൽ വീണ്ടും സംഘർഷ ദിനങ്ങളോ?
പറന്നുയര്‍ന്ന വിമാനം അപ്രതീക്ഷിതമായി തടാകത്തിലേക്ക് കൂപ്പുകുത്തി; അപകടമെന്ന് കരുതി, പൈലറ്റിന്റെ വീട്ടിൽ ആത്മഹത്യാക്കുറിപ്പ്