പാക് ഭീകരരെ കൊലപ്പെടുത്തുന്നത് ഐഎസ്ഐ, ഇന്ത്യക്കെതിരായ ആക്രമണങ്ങളിലെ തെളിവുകൾ നശിപ്പിക്കാനെന്ന് ആരോപണം: ലഷ്‌കർ ഭീകരൻ്റെ വെളിപ്പെടുത്തൽ

Published : Aug 03, 2026, 08:09 PM IST
Terrorist

Synopsis

പാകിസ്ഥാനിൽ നിരോധിത ഭീകര സംഘടനകളിലെ അംഗങ്ങളെ ഒന്നൊന്നായി കൊല്ലുന്നത് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ ആണെന്ന് പിടിയിലായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ വെളിപ്പെടുത്തി. അന്താരാഷ്ട്ര സമ്മർദ്ദം കാരണം ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനാണ് ഐ.എസ്.ഐ തന്നെ ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും ഭീകരൻ പറയുന്നു.

ദില്ലി: പാകിസ്ഥാനിൽ നിരോധിത ഭീകര സംഘടനകളിലെ അംഗങ്ങൾ ഒന്നൊന്നായി കൊല്ലപ്പെടുന്നതിന് പിന്നിൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ ആണെന്ന് പിടിയിലായ ലഷ്കർ-ഇ-തൊയ്ബ ഭീകരന്റെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയുടെ പിടിയിലായ ഭീകരനാണ് നിർണായകമായ വിവരങ്ങൾ പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമായതോടെ, ഇന്ത്യക്കെതിരെ പ്രവർത്തിച്ച ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനാണ് ഐ.എസ്.ഐ തന്നെ നേരിട്ട് ഇത്തരം കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നാണ് വെളിപ്പെടുത്തൽ.

ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ സംഘടനകളിലെ പ്രമുഖരായ കമാൻഡർമാരും കേഡറുകളുമാണ് പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. അജ്ഞാത തോക്കുധാരികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ യഥാർത്ഥത്തിൽ ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഹിറ്റ് സ്ക്വാഡുകളാണെന്ന് ഭീകരൻ പ്രസംഗത്തിൽ ആരോപിക്കുന്നു. നേരത്തെ പാക് ഏജൻസികൾ നിരോധിച്ച വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാൻ ഭീകരതയ്ക്കെതിരെ നടപടിയെടുക്കുന്നു എന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനും, അതേസമയം തങ്ങളുടെ പങ്ക് പുറത്തറിയാതിരിക്കാനും വേണ്ടിയാണ് ഐ.എസ്.ഐ സ്വന്തം ഏജന്റുമാരെയും ഭീകരരെയും കൊലപ്പെടുത്തുന്ന തന്ത്രം പയറ്റുന്നതെന്ന് ഇതോടെ വ്യക്തമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭിക്ഷ യാചിക്കാനെത്തിയത് റേഞ്ച് റോവറിൽ, കൈവശം സ്വർണം പൂശിയ ഐഫോൺ 17 പ്രോ മാക്സ്, പതിവ് പട്രോളിംഗിനിടെ ദമ്പതികൾ അറസ്റ്റിൽ
വ്യോമാക്രമണം പരാജയം? ഇറാനെതിരെ പുതിയ യുദ്ധരീതികൾക്ക് അമേരിക്കയുടെ നീക്കം