
റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് നേതാവ് ലുല ഡ സിൽവയ്ക്ക് ജയം. നിലവിലെ പ്രസിഡന്റ് ബൊൽസനാരോയെ തോൽപ്പിച്ചാണ് ഇദ്ദേഹം വിജയിച്ചത്. ശക്തമായ മത്സരമാണ് നടന്നത്. ബൊൽസനാരോയ്ക്ക് 49.17 ശതമാനം വോട്ട് ലഭിച്ചപ്പോൾ കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലുലക്ക് ലഭിച്ചു.
മുൻപ് ബ്രസീൽ പ്രസിഡന്റായിരുന്നു ലുല. 77 കാരനായ ലുലയ്ക്ക് ഇത് അഭിമാനകരവും അതിന് പുറമെ ശക്തമായ മടങ്ങിവരവുമാണ്. 2018 ൽ അഴിമതി ആരോപണത്തെ തുടർന്ന് ജയിലിലടക്കപ്പെട്ടിരുന്നു. 2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബോൽസനാരോയ്ക്ക് അനായാസ വിജയം നേടാനായതും ഈ കാരണത്തെ തുടർന്നായിരുന്നു.
ബ്രസീലിൽ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്. വിലക്കയറ്റം രൂക്ഷമാണ്. അതിനാൽ തന്നെ ലുലയുടെ സാമ്പത്തിക നയങ്ങൾ ഉറ്റുനോക്കപ്പെടും.
നിലവിലെ പ്രസിഡന്റ് പരാജയപ്പെട്ട ചരിത്രം ഇതിന് മുൻപ് ബ്രസീലിലുണ്ടായത് 1985 ലാണ്. ചിലി, കൊളംബിയ, അർജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടർച്ചയാണ് ബ്രസീലിലെയും വിജയം. ജനുവരി ഒന്നിനാവും ലുല ചുമതലയേൽക്കുക. 2003 മുതൽ 2010 വരെയാണ് ഇതിന് മുൻപ് അദ്ദേഹം പ്രസിഡന്റായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam