തുര്‍ക്കിയിലെ ഇസ്താംബൂളിൽ വൻ ഭൂചലനം; 6.2 തീവ്രതയുള്ള ചലനം ഉണ്ടായെന്ന് റിപ്പോര്‍ട്ട്

Published : Apr 23, 2025, 06:07 PM IST
തുര്‍ക്കിയിലെ ഇസ്താംബൂളിൽ വൻ ഭൂചലനം; 6.2 തീവ്രതയുള്ള ചലനം ഉണ്ടായെന്ന് റിപ്പോര്‍ട്ട്

Synopsis

ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

ഇസ്താബൂൾ: തുർക്കിയിലെ വിവിധ മേഖലകളിൽ വൻ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്.  ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടെന്നാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. ഇസ്താംബൂളിന് സമീപമുള്ള മർമര കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. അതേസമയം ഒന്നര കോടിയോളം ജനസംഖ്യയുള്ള  ഇസ്താംബൂളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂചലനങ്ങൾ വാര്‍ത്തയല്ലാതായി മാറിയ തൂര്‍ക്കിയിൽ, ഇസ്താംബൂൾ ഭൂചനത്തിന് ശക്തമായി ഒരുങ്ങിയിരിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .2023-ൽ രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ 55,000-ത്തിലധികം ആളുകളുടെ മരണത്തിന് കാരണമായ വൻ ഭൂകമ്പം ഉണ്ടായിരുന്നു.

കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ