സൗദി അറേബ്യയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

Published : Jun 22, 2026, 10:41 AM IST
malappuram native died

Synopsis

സൗദി അറേബ്യയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു. ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ദമ്മാമിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹം അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായാണ് വിവരം. 

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം ചെട്ടിപ്പടി സ്വദേശി മേമ്പാട്ട് പറമ്പിൽ അബ്ദുന്നാസർ (48) ആണ് മരിച്ചത്. ജുബൈലിന് സമീപം അബൂഹദ്‌രിയ്യ റോഡിൽ ശനിയാഴ്ച പുലർച്ചെ 1.15-ഓടെയായിരുന്നു അപകടം സംഭവിച്ചത്.

അബ്ദുന്നാസർ ഓടിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ദമ്മാമിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹം അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായാണ് വിവരം. പരേതനായ ബാവയുടെയും കുളങ്ങരകത്ത് ആയിഷയുടെയും മകനാണ്. സുലേഖയാണ് ഭാര്യ. അപകടത്തെ തുടർന്ന് ജുബൈൽ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. നിലവിൽ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്കായി കെ.എം.സി.സി നേതാക്കളായ സലാം പഞ്ചാര, നൗഷാദ്, പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ എന്നിവർ രംഗത്തുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാക് പ്രധാനമന്ത്രിക്ക് ഹസ്തദാനം, പിന്നാലെ രഹസ്യ സന്ദേശം കൈമാറി ഇറാന്റെ വാക്ക് ഔട്ട്, ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി
ഇന്ത്യയുടെ ഒറ്റ നീക്കത്തിൽ തകരുമെന്ന് ഉൾഭയം, യുദ്ധത്തിന് മടിക്കില്ലെന്ന് പാകിസ്ഥാന്‍റെ ഭീഷണി; യുദ്ധം ചെയ്യാൻ മടിയില്ലെന്ന് ഖ്വാജ അസീഫ്