
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് (29) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ ഹയ്യ് അൽസാമറിൽ മിനി മാർക്കറ്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. അടുത്തയാഴ്ച വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. കഴിഞ്ഞ എട്ട് വർഷമായി ജിദ്ദയിൽ പ്രവാസിയാണ് അവിവാഹിതനായ അർഷദ്.
പരേതനായ അമ്പലങ്ങാടൻ കുഞ്ഞുമുഹമ്മദാണ് പിതാവ്. സക്കീർ ഹുസൈൻ (ജിദ്ദ), ജമാലുദ്ധിൻ (കുവൈത്ത്), ജംഷീദ് അലി, ശറഫുനിസ എന്നിവർ സഹോദരങ്ങളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam