
കൊല്ലം: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കൊല്ലം പവിത്രേശ്വരം ഭാഗത്ത് നടത്തിയ പരിശോധനയിൽ 13 ലിറ്റർ ചാരായവുമായി സത്യശീലൻ (62) എന്നയാളെ എക്സൈസ് പിടികൂടി. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ ടീമും കൊല്ലം എക്സൈസ് ഇന്റലിജൻസ് ടീമും സംയുകതമായി നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.
എഴുകോൺ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാജൻ.സി, ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിജുമോൻ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ശരത്, ശ്രീജിത്ത്, മിറാൻഡ സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു.എം, അനന്തു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്നേഹ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അതിനിടെ ചെങ്ങന്നൂർ പുലിയൂരിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന 385 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും കണ്ടെടുത്തു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജീവ്.വി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാപക പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam