അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ആഭരണ മോഷണക്കേസ് പ്രധാന പ്രതി, വിചാരണ പൂർത്തിയാക്കാതെ നാടുകടത്തി

Published : Jan 25, 2026, 05:14 AM IST
usa

Synopsis

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ആഭരണ മോഷണക്കേസിലെ പ്രധാന പ്രതിയെ വിചാരണ നടപടികൾ പൂർത്തിയാക്കാതെ നാടുകടത്തി. 2022-ൽ കാലിഫോർണിയയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ നിന്ന് ഏകദേശം 100 മില്യൺ ഡോളർ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. 

ന്യൂയോർക്ക് : അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ആഭരണ മോഷണക്കേസിലെ പ്രധാന പ്രതിയെ വിചാരണ നടപടികൾ പൂർത്തിയാക്കാതെ നാടുകടത്തി. ഏകദേശം 100 മില്യൺ ഡോളർ (ഏകദേശം 840 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെയാണ് അമേരിക്കൻ അധികൃതർ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. കാലിഫോർണിയയിലെ ഫ്രേസിയർ പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന ‘ബ്രിങ്ക്സ്’ട്രക്കിൽ നിന്നാണ് 2022-ൽ അതിസാഹസികമായി ഈ വൻ കൊള്ള നടന്നത്.

ലോസ് ഏഞ്ചൽസിലെ ഒരു ജ്വല്ലറി ഷോയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് ആഭരണങ്ങൾ കൊണ്ടുപോവുകയായിരുന്ന ട്രക്കിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. സുരക്ഷാ ജീവനക്കാർ പുറത്തുപോയ 27 മിനിറ്റിനുള്ളിലായിരുന്നു ഈ വൻ മോഷണം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ കേസിൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എന്നാൽ അമേരിക്കയിൽ ഇയാൾക്കെതിരെ വിചാരണ നടത്താതെ നാടുകടത്താനെടുത്ത തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

പ്രതിയെ ഏത് രാജ്യത്തേക്കാണ് നാടുകടത്തിയത് എന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. വിചാരണ ഒഴിവാക്കി നാടുകടത്തിയത് കേസിലെ മറ്റ് പ്രതികളിലേക്കോ അല്ലെങ്കിൽ മോഷണം പോയ ആഭരണങ്ങൾ വീണ്ടെടുക്കാനോ ഉള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും സംശയങ്ങൾ ഉയരുന്നുണ്ട്. മോഷണം പോയ ആഭരണങ്ങളിൽ ഭൂരിഭാഗവും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ വൻ കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘമാണെന്നാണ് എഫ്.ബി.ഐയുടെ വിലയിരുത്തൽ.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പന്ത്രണ്ട് ദിന യുദ്ധത്തേക്കാൾ രാജ്യം സജ്ജം', മിസൈൽ ശേഷി വർധിപ്പിച്ചെന്ന് ഇറാൻ; അമേരിക്കക്കടക്കം മുന്നറിയിപ്പുമായി പ്രതിരോധ വക്താവ്
ഒടുവിൽ യുഎഇയിൽ നിന്ന് ലോകം കാത്തിരുന്ന വാർത്ത, റഷ്യ-അമേരിക്ക-യുക്രൈൻ ചർച്ചയിൽ നിർണായക പുരോഗതി; യുദ്ധം അവസാനിപ്പിക്കൽ യാഥാർത്ഥ്യമായേക്കും