ഒടുവിൽ യുഎഇയിൽ നിന്ന് ലോകം കാത്തിരുന്ന വാർത്ത, റഷ്യ-അമേരിക്ക-യുക്രൈൻ ചർച്ചയിൽ നിർണായക പുരോഗതി; യുദ്ധം അവസാനിപ്പിക്കൽ യാഥാർത്ഥ്യമായേക്കും

Published : Jan 24, 2026, 10:19 PM IST
putin trump

Synopsis

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎഇയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചർച്ചയിൽ, സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള പ്രായോഗിക നടപടികളിലേക്ക് കടക്കാൻ ധാരണയായി

അബുദാബി: റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുടെ മധ്യസ്ഥതയിൽ യു എ ഇ നടക്കുന്ന സമാധാന ചർച്ചകളിൽ നിർണായക പുരോഗതി. റഷ്യ, .യുക്രൈൻ, അമേരിക്ക രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രായോഗിക നടപടികളിലേക്ക് കടക്കാൻ ധാരണയായെന്നാണ് വ്യക്തമാകുന്നത്. നിലവിലെ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരാനും അടുത്ത ആഴ്ച വീണ്ടും യോഗം ചേരാനും തീരുമാനമായി. സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ അമേരിക്കയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. വർഷങ്ങളായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഈ നീക്കം ഏറെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

വിശദവിവരങ്ങൾ

യു എ ഇയിൽ നടക്കുന്ന നിർണായക റഷ്യ - യുക്രൈൻ - അമേരിക്ക ചർച്ച ലക്ഷ്യം കാണാൻ ശ്രമിച്ചത് സമാധാന ശ്രമങ്ങളിൽ ഇതുവരെ വിലങ്ങു തടിയായിരുന്നു ഡോൺബാസ് മേഖലയുടെ നിയന്ത്രണത്തിൽ ധാരണയിലെത്താനായിരുന്നു. ഇക്കാര്യത്തിലടക്കം നിർണായക പുരോഗതിയുണ്ടെന്നാണ് സൂചന. ലുഹാൻസ്, ഡൊണേസ്ക് നഗര മേഖലകൾ ഉൾപ്പെടുന്ന ഡോൺബാസ് മേഖലയിൽ തന്ത്രപ്രധാനമായ നിശ്ചിത മേഖല യുക്രൈൻ വിട്ടുനൽകണമെന്നാണ് റഷ്യൻ നിലപാട്. നാല് വർഷം ആക്രമിച്ചിട്ടും കീഴടങ്ങാത്ത മേഖല വിട്ടു കൊടുക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു യുക്രൈൻ. എന്നാൽ ആക്രമണവസാനിപ്പിച്ചാൽ ഡോൺബാസ് മേഖലയുടെ നിയന്ത്രണം ഉപാധികളോടെ റഷ്യക്ക് നൽകുന്നത് അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിൽ ചർച്ച നടന്നു കഴിഞ്ഞെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. പകരം എല്ലാ തരം ആക്രമണവും നിർത്തിവെക്കുന്ന സുരക്ഷാ ഗാരണ്ടിയാകും യുക്രൈന് ലഭിക്കുക. യുക്രൈന് വ്യാവസായിക പ്രാധാന്യമുള്ള സുപ്രധാന കിഴക്കൻ അതിർത്തി പ്രദേശം ആണ് ഡോൺബാസ്. റഷ്യയ്ക്ക് ക്രൈമിയയിൽ ഇടപെടൽ എളുപ്പമാക്കുന്ന തന്ത്രപ്രധാന മേഖലയും റഷ്യൻ ഭാഷ സംസാരിക്കുന്നരും കൂടുതലുള്ള മേഖലയുമാണിത്. യു എ ഇയിലെ ചർച്ചകൾ ഇനിയും രണ്ടു ദിവസം വരെ നീളും. സൈനികമായി പരസ്പരം അംഗീകരിക്കേണ്ട ധാരണകൾ, അതിർത്തികൾ,  ആക്രമണം അവസാനിപ്പിച്ചാൽ പകരം വിട്ടു നൽകുകയും നിലനിർത്തുകയും ചെയ്യുന്ന മേഖലകളിൽ എന്നിവയിൽ തീർപ്പുണ്ടാക്കാനാണ് ശ്രമം. യു എ ഇ ചടച്ചയ്ക്ക് മുൻപ് അമേരിക്കൻ സംഘം പുടിനെയും യുക്രൈൻ പ്രിസഡണ്ട് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെയും കണ്ടതിലൂടെ നടക്കുന്നത് തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചയെന്ന് ഉറപ്പിക്കാം. ഇല്ലെങ്കിൽ സംഘർഷ സാഹചര്യം വഷളാക്കും. യുക്രൈനിൽ അതിശൈത്യത്തിനിടയിൽ ഊർജ്ജ പ്രതിസന്ധിയാണ്. ആക്രമണത്തിൽ വൈദ്യുത സംവിധാനം തകർന്ന് ഹീറ്ററുകൾ പോലുമില്ലാത്ത സ്ഥിതിയാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തിലാണ് യു എ ഇ ചർച്ചയിൽ നിർണായക പുരോഗതിയുണ്ടെന്ന വിവരം പുറത്തുവരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

38 വർഷത്തിനിടയിലെ ശക്തമായ മഴ, പിന്നാലെ തീരത്തേയ്ക്ക് കൂട്ടമായെത്തി സ്രാവുകൾ, 48 മണിക്കൂറിൽ കടിച്ച് കീറിയത് 4 പേരെ
അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിലെ 4 പേരെ കൊന്ന് ബാക്കിയുള്ളവരെ തേടി, അച്ഛന്റെ ക്രൂരതയിൽ നിന്ന് 3 കുട്ടികൾ രക്ഷപ്പെട്ടത് അലമാരയിൽ ഒളിച്ച്