ഇസ്രയേലിൻ്റെ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കുറ്റം; ശിക്ഷിക്കപ്പെട്ടയാളെ തൂക്കിലേറ്റി ഇറാൻ

Published : Oct 20, 2025, 02:13 AM IST
Death penalty

Synopsis

ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ ഇറാൻ ഒരാളെ തൂക്കിലേറ്റി. കോം നഗരത്തിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം ചാരവൃത്തിയുടെ പേരിൽ ഇറാൻ നടപ്പാക്കുന്ന നിരവധി വധശിക്ഷകളിൽ ഒടുവിലത്തേതാണിത്.

ദില്ലി: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി ചാരവൃത്തി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ തൂക്കിലേറ്റിയെന്ന് ഇറാൻ. ജൂൺ മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന 12 ദിവസത്തെ ഏറ്റുമുട്ടലിനെ തുടർന്ന് നടപ്പാക്കിയ വധശിക്ഷകളിൽ ഏറ്റവും ഒടുവിലത്തേതാണിത്. എന്നാൽ തൂക്കിലേറ്റിയത് ആരെയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല. 2023 ഒക്ടോബറിൽ ഇസ്രായേലി ഇന്റലിജൻസുമായി ബന്ധപ്പെടാൻ തുടങ്ങിയ ഇയാളെ 2024 ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഈ മാസം ആദ്യം, ഭീകരവാദം ആരോപിച്ച് ഖുസെസ്ഥാൻ പ്രവിശ്യയിൽ ആറ് പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിനും ഒരാഴ്ച മുൻപ് ഇസ്രയേലിൻ്റെ പ്രധാന ചാരന്മാരിൽ ഒരാളെന്ന് ആരോപിച്ച് ഒരാളെ തൂക്കിലേറ്റിയിരുന്നു. മൊസാദുമായി സഹകരിച്ചതായും രഹസ്യ വിവരങ്ങൾ ഓൺലൈനായി കൈമാറിയെന്ന് സമ്മതിച്ചതിൻ്റെയും അടിസ്ഥാനത്തിലാണ് ഏറ്റവും ഒടുവിലത്തെ വധശിക്ഷയെന്നാണ് ഇറാൻ്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള വിശുദ്ധ നഗരമായ കോമിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വധശിക്ഷ നടപ്പാക്കിയത്. ഇയാളുടെ ശിക്ഷാ വിധി സുപ്രീം കോടതി ശരിവെച്ചെന്നും മാപ്പപേക്ഷ കോടതി നിരസിച്ചെന്നും ഇറാൻ ചീഫ് ജസ്റ്റിസ് കാസിം മൗസവി പറഞ്ഞതായി ജുഡീഷ്യറിയുടെ മിസാൻ ഓൺലൈൻ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ചൈന കഴിഞ്ഞാൽ കുറ്റവാളികളെ തൂക്കിലേറ്റുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇറാൻ. ഈ വർഷം മാത്രം ചാരവൃത്തി ആരോപണത്തിൻ്റെ പേരിൽ നിരവധി പേരുടെ വധശിക്ഷ ഇറാനിൽ നടപ്പാക്കിയിരുന്നു. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആണവ ശാസ്ത്രജ്ഞനെ കുറിച്ച് വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് റൂസ്ബെ വാഡി എന്നയാളെയും ഇറാൻ ഈ വർഷം വധിച്ചിട്ടുണ്ട്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം