നിമിഷങ്ങൾക്കുള്ളിൽ വിമാനം കുത്തനെ താഴ്ചയിലേക്ക്, ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം, നിരവധിപ്പേർക്ക് പരിക്ക്

Published : Oct 09, 2026, 06:20 PM IST
air turbulance emergency landing

Synopsis

ആകാശച്ചുഴിയിൽ വീണതിന് പിന്നാലെ 25000 അടി താഴ്ചയിലേക്ക് വീണു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് മൂന്ന് മണിക്കൂർ പിന്നാലെയാണ് സംഭവമുണ്ടായത്

മിയാമി: ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം. നിരവധി യാത്രാക്കാർക്ക് ഗുരുതര പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഏവിയാൻക 042 വിമാനമാണ് ആകാശച്ചുഴിയിൽ വീണത്. യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയായിരുന്നു. കൊളംബിയയിലെ മെഡലിനിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശച്ചുഴിയിൽ വീണത്. വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. എട്ടോളം യാത്രക്കാരെയാണ് മിയാമിയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്.

ആകാശച്ചുഴിയിൽ വീണതിന് പിന്നാലെ 25000 അടി താഴ്ചയിലേക്ക് വീണു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് മൂന്ന് മണിക്കൂർ പിന്നാലെയാണ് സംഭവമുണ്ടായത്. എയർ ബസ് എ320 ഇനത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. മിനിട്ടുകൾക്കുള്ളിലാണ് വിമാനം കുത്തനെ താഴ്ചയിലേക്ക് വന്നത്. വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി, ഹൂതികളുടെ മൂന്ന് മിസൈൽ ലോഞ്ചറുകൾ തകർത്തു
ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ