ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങളുടെ പലായനം

Published : Jan 01, 2024, 02:58 PM ISTUpdated : Jan 01, 2024, 05:33 PM IST
ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങളുടെ പലായനം

Synopsis

ഭൂചലനമുണ്ടായി പത്തുമിനുട്ടിനുശേഷം തീരപ്രദേശങ്ങളില്‍ സുനാമി തിരമാലകളടിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു

ടോക്യോ:പുതുവര്‍ഷ ദിനത്തില്‍ ലോകത്തെ ആശങ്കയിലാക്കി ജപ്പാനില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നിലനില്‍ക്കുകയാണ്. തീരപ്രദേശത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യം ഭൂചലനമുണ്ടായത്. പിന്നീട് ഒന്നരമണിക്കൂറിനിടെ 21 തുടര്‍ച്ചലനങ്ങള്‍. 36,000 ത്തോളം വീടുകളില്‍  വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. സുനാമി മുന്നറിയിപ്പ് കൂടി അധികൃതര്‍ നല്‍കിയതോടെ തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്തു. 5 മീറ്റർ ഉയരത്തിൽവരെ  ത്തിരമാലകള്‍ അടിച്ചേക്കുമെന്നാണ് നിഗമനം. സുസു നഗരത്തില്‍ സുനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്

അതേസമയം, ഭൂചലനത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തകര്‍ന്ന വീടുകളില്‍ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആണവനിലയങ്ങള്‍ എല്ലാം സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുനാമി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ജപ്പാനിലെ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 2011ല്‍ ജപ്പാനെ നടുക്കിയ ഭൂകന്പത്തില്‍ ഹുക്കുഷിമ ആണവനിലയത്തിന് അടക്കം കേടപാടുകള്‍ സംഭവിച്ചിരുന്നു.

ഇന്ത്യന്‍ എംബസിയുടെ വാര്‍ത്താകുറിപ്പ്:


രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്, കേരളത്തിൽ രോഗവ്യാപനം കുറയുന്നു, പുതിയ കണക്കുകൾ ഇങ്ങനെ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്