വ്യാപക പ്രതിഷേധം; ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ച് എഐ ചിത്രങ്ങള്‍; വിവാദ ഫീച്ചര്‍ മെറ്റ പിന്‍വലിച്ചു

Published : Jul 11, 2026, 02:27 PM IST
Instagram

Synopsis

ഈ ഫീച്ചര്‍ പ്രകാരം മെറ്റാ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ഒരാള്‍ക്ക്, ഇന്‍സ്റ്റാഗ്രാമിലെ ഏതൊരു പബ്ലിക് അക്കൗണ്ടില്‍നിന്നും ചിത്രങ്ങള്‍ എഐ സാങ്കേതികവിദ്യ വഴി മാറ്റം വരുത്താനും പുതിയ വ്യാജ ചിത്രങ്ങള്‍ ഉണ്ടാക്കാനും സാധിക്കുമായിരുന്നു. ഉ

സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതിനെ ചൊല്ലി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലെ പുതിയ എഐ ഫീച്ചര്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പിന്‍വലിച്ചു. ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും എഡിറ്റ് ചെയ്ത ചിത്രങ്ങളും നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നതായിരുന്നു ഈ ഫീച്ചര്‍. കഴിഞ്ഞ ചൊവ്വാഴ്ച മെറ്റാ പുറത്തിറക്കിയ 'മ്യൂസ് ഇമേജ്' എന്ന പുതിയ എഐ ടൂളിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

ഈ ഫീച്ചര്‍ പ്രകാരം മെറ്റാ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ഒരാള്‍ക്ക്, ഇന്‍സ്റ്റാഗ്രാമിലെ ഏതൊരു പബ്ലിക് അക്കൗണ്ടില്‍നിന്നും ചിത്രങ്ങള്‍ എഐ സാങ്കേതികവിദ്യ വഴി മാറ്റം വരുത്താനും പുതിയ വ്യാജ ചിത്രങ്ങള്‍ ഉണ്ടാക്കാനും സാധിക്കുമായിരുന്നു. ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫീച്ചര്‍ അടിച്ചേല്‍പ്പിച്ചതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രതിഷേധം ശക്തമായതോടെ തങ്ങള്‍ക്ക് ലക്ഷ്യം തെറ്റിയെന്ന് മെറ്റാ തുറന്നുസമ്മതിച്ചു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ പ്രൈവസി ഇന്റര്‍നാഷണല്‍ മെറ്റായുടെ ഈ നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. എഐ കമ്പനികള്‍ മനുഷ്യരുടെ ചിത്രങ്ങളെയും വിവരങ്ങളെയും വെറും അസംസ്‌കൃത വസ്തുക്കളായി മാത്രമാണ് കാണുന്നതെന്നതിന്റെ തെളിവാണ് ഇതെന്നായിരുന്നു സംഘടനയുടെ പ്രതികരണം.

മെറ്റായുടെ ഈ പിന്‍മാറ്റത്തെ വലിയൊരു വിജയമായാണ് ഹോളിവുഡ് യൂണിയനായ 'സാഗ്-ആഫ്ട്ര' വിശേഷിപ്പിച്ചത്. ഡിജിറ്റല്‍ ലോകത്ത് തങ്ങളുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ പ്രതികരിക്കാന്‍ യൂണിയന്‍ നേരത്തെ അംഗങ്ങളോടും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളോട് ആഹ്വാനം ചെയ്തിരുന്നു.

നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് മ്യൂസ് ഇമേജ് അവതരിപ്പിച്ചതെങ്കിലും, വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍ എന്നിവയിലേക്കും കൂടുതല്‍ എഐ ഫീച്ചറുകള്‍ കൊണ്ടുവരാന്‍ മെറ്റായ്ക്ക് പദ്ധതിയുണ്ടായിരുന്നു. കൂടാതെ ഒരു എഐ വീഡിയോ ടൂളും കമ്പനിയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മെറ്റാ തയ്യാറായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രിക്കറ്റ് പിച്ചിന്റെ നീളമുള്ള കഴുത്ത്; തായ്‌ലന്‍ഡില്‍ 15 കോടി വര്‍ഷം പഴക്കമുള്ള പുതിയ ഇനം ഡൈനസോറിനെ കണ്ടെത്തി
സ്‌പെയിനില്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാട്ടുതീ; 4 ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാനില്ല