അതിർത്തിയിൽ സമാധാനം നിലനിർത്തുമെന്ന് കൂടിക്കാഴ്ചയിൽ മോദിയും ഷിയും, സൈനിക സാന്നിധ്യം ചർച്ചയായില്ല

Published : Sep 12, 2026, 08:35 PM IST
Modi jinping pic (File Photo)

Synopsis

അതേസമയം, അതിർത്തിയിലെ സേനാ സാന്നിധ്യം കുറയ്ക്കുന്നത് പോലുള്ള നടപടികളെക്കുറിച്ച് പരാമർശമില്ല.

ദില്ലി: അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും. പരസ്പരം യോജിക്കുന്ന പരിഹാരം അതിർത്തി വിഷയത്തിൽ കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങൾക്കുമിടയിൽ ധാരണയായി. അതിർത്തിയിലെ സ്ഥിരത ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്ര ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

നിലവിലുള്ള ധാരണകളും കരാറുകളും പാലിക്കണമെന്നും മോദി വ്യക്തമാക്കി. വാണിജ്യ രംഗത്ത് പരസ്പര വിശ്വാസം കൂട്ടാനും തർക്കങ്ങൾ പരിഹരിക്കാനും നടപടികൾ സ്വീകരിക്കാനും ജനങ്ങൾക്കിടയിലുള്ള സഹകരണവും ബന്ധവും കൂട്ടാനും ഇന്ത്യ-ചൈന ചർച്ചയിൽ തീരുമാനമായി. അതേസമയം, അതിർത്തിയിലെ സേനാ സാന്നിധ്യം കുറയ്ക്കുന്നത് പോലുള്ള നടപടികളെക്കുറിച്ച് പരാമർശമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടതും വലതും കൈകോര്‍ത്ത് പുടിനും ഷീയും; സൗഹൃദ ചിത്രം പങ്കുവെച്ച് മോദി, ലക്ഷ്യമിടുന്നത് ഡോണൾഡ് ട്രംപിനെയോ....?
കാലിഫോർണിയയിൽ ഇന്ത്യൻ വംശജയെ വെടിവെച്ചുകൊന്ന് 22കാരൻ; പൊലീസ് പിന്തുടർന്ന് എത്തിയപ്പോൾ ജീവനൊടുക്കി