
ന്യൂസൗത്ത് വെയില്‍സ് (ഓസ്ട്രേലിയ): നിയന്ത്രണാതീതമായ പടര്‍ന്ന കാട്ടുതീയില്‍ നിന്ന് മൃഗങ്ങളെ രക്ഷിക്കാന്‍ മൃഗശാലയിലെ ജീവനക്കാരന്‍ ചെയ്ത നടപടി അന്തര്‍ദേശീയ ശ്രദ്ധ നേടുന്നു. കാട്ടുതീ പടര്‍ന്നതോടെ ആളുകള്‍ ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം ലഭിച്ച ഓസ്ട്രേലിയയിലെ സൗത്ത് വെയില്‍സിലെ മൃഗശാലയില്‍ നിന്നുള്ളതാണ് വാര്‍ത്ത. ഈ മേഖലയില്‍ ഏറ്റവുമധികം മൃഗങ്ങള്‍ ഉള്ള മോഗോ മൃഗശാല ജീവനക്കാരന്‍ കടുവ അടക്കമുള്ള മൃഗങ്ങളെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്.
200 ല്‍ അധികം വരുന്ന മൃഗശാലയിലെ സീബ്ര, റൈനോ, ജിറാഫ് തുടങ്ങിയ എല്ലാ ജിവികളേയും കാട്ടുതീയില്‍ നിന്ന് രക്ഷിച്ചതോടെയാണ് മോഗോ മൃഗശാല അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് വീണ്ടുമെത്തുന്നത്. സ്ഥലം ഒഴിഞ്ഞ് പോകണമെന്ന നിര്‍ദേശം വന്നപ്പോള്‍ തീ പടരാന്‍ സാധ്യതയുള്ള മൃഗശാലയിലെ വസ്തുക്കള്‍ മാറ്റി വക്കുകയായിരുന്നു ജീവനക്കാര്‍ ആദ്യം ചെയ്തത്. എന്നാല്‍ മൃഗങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് മൃഗങ്ങളെ തന്നെ മാറ്റാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.
ചൊവ്വാഴ്ചയാണ് ഒഴിഞ്ഞ് പോകാനുള്ള നിര്‍ദേശം ലഭിക്കുന്നത്. പെട്ടന്ന് ഒഴിഞ്ഞ് പോകാനുള്ള നിര്‍ദേശം പ്രാകൃതമായി തോന്നിയെന്നാണ് മൃഗശാല ഉടമ ചാഡ് സ്റ്റേപ്പിള്‍സ് പറയുന്നത്. കടുവ, സിംഹം, ഒറാങ് ഊട്ടാന്‍ തുടങ്ങിയവയുടെ കൂടുകള്‍ അടക്കം ജീവനക്കാര്‍ വീടുകള്‍ എത്തിച്ചു. പാണ്ട, കുരങ്ങുകള്‍ തുടങ്ങിയ ജീവികള്‍ക്കായി ജീവനക്കാര്‍ വീടുകള്‍ തുറന്നു നല്‍കുകയായിരുന്നു.
പടരുന്ന തീ അല്ല മൃഗങ്ങളെ ഭയപ്പെടുത്തിയത്, വാഹന യാത്ര നല്‍കിയ ടെന്‍ഷനാണ് ഭയപ്പെടുത്തിയതെന്ന് സ്റ്റേപ്പിള്‍സ് പറയുന്നു. മൃഗശാലയിലെ ജീവികള്‍ക്ക് വീട്ടില്‍ ഇടം നല്‍കിയത് മൃഗശാല നടത്തിപ്പുകാരന്‍ കൂടിയായ സ്റ്റേപ്പിള്‍സ് തന്നെയാണ്. ഒറ്റ മൃഗം പോലും കാട്ടുതീയില്‍ പെട്ടില്ലെന്നും വീട്ടിലെ മുറിയില്‍ സുരക്ഷിതരാണെന്നും സ്റ്റേപ്പിള്‍സ് ബിബിസിയോട് പ്രതികരിച്ചു.
ആയിരക്കണക്കിന് വെള്ളം മൃഗശാലയില്‍ സൂക്ഷിച്ചിരുന്നു. ഇതുപയോഗിച്ച് മൃഗങ്ങളെ കാട്ടുതീയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നെങ്കിലും അപകടസാധ്യതകള്‍ മുന്നില്‍കണ്ടാണ് മൃഗങ്ങളെ മാറ്റിയതെന്നും സ്റ്റേപ്പിള്‍സ് പറയുന്നു. ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലയെ ചാമ്പലാക്കി ഒഴാഴ്ച മുന്‍പാണ് കാട്ടുതീ പടര്‍ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam