
ടെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ടെഹ്റാനിലെ ആശുപത്രി കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തതായി റിപ്പോർട്ട്. ഖത്തറി ടെലിവിഷൻ നെറ്റ്‌വർക്കായ 'അൽ അറബി'ക്ക് നൽകിയ അഭിമുഖത്തിൽ ഇറാന്റെ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' അംഗമായ മൊഹ്സെൻ ഹൈദരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുദ്ധത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ അയത്തൊള്ള അലി ഖമനെയിയെ ലക്ഷ്യമിട്ട് ഇസ്രയേലും യു.എസും നടത്തിയ ആക്രമണത്തിൽ മുജ്‌തബ ഖമനെയിക്ക് പരിക്കേറ്റിരുന്നു. ഇവിടെ നിന്ന് ഇദ്ദേഹത്തെ ടെഹ്റാനിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ടെഹ്റാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ബോംബാക്രമണം നടന്നു. ഇതിൽ മൂന്നാമത്തെ ആശുപത്രി ആക്രമിക്കപ്പെട്ടപ്പോഴാണ് മുജ്‌തബ ഖമനെയി ഇതിൽപെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അദ്ദേഹത്തെ ജീവനോട് രക്ഷപ്പെടുത്തിയെന്നും മൊഹ്സെൻ ഹൈദരി വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിന് ശേഷം മുജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തിന്റെ ഒരു ഭാഗത്തിന് തളർച്ച സംഭവിച്ചിട്ടുണ്ടെന്നും അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, പരമോന്നത നേതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നുമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam