2 വയസ്സുകാരന്‍റെ കയ്യിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നു; യുവതി മരിച്ചു, ആണ്‍സുഹൃത്ത് അറസ്റ്റിൽ

Published : Dec 13, 2024, 05:37 PM ISTUpdated : Dec 13, 2024, 05:41 PM IST
2 വയസ്സുകാരന്‍റെ കയ്യിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നു; യുവതി മരിച്ചു, ആണ്‍സുഹൃത്ത് അറസ്റ്റിൽ

Synopsis

തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണ് ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തത്.

കാലിഫോർണിയ: രണ്ട് വയസ്സുകാരന്‍റെ കയ്യിലുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽപ്പൊട്ടി അമ്മയ്ക്ക് ദാരുണാന്ത്യം. യുവതിയുടെ ആണ്‍സുഹൃത്തിന്‍റെ തോക്കിൽ നിന്നാണ് വെടിയുതിർന്നത്. തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഇയാളെ അറസ്റ്റ് ചെയ്തു. യുഎസിലെ കാലിഫോർണിയയിലാണ് സംഭവം നടന്നത്. 

കിടപ്പുമുറിയിൽ വച്ച് രണ്ട് വയസ്സുകാരൻ കാഞ്ചി വലിച്ചപ്പോൾ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. ഇത് ജെസിനിയ മിനെയന്ന കുഞ്ഞിന്റെ അമ്മയുടെ ശരീരത്തിൽ തറച്ചു. എട്ട് മാസം പ്രായമുള്ള ഒരു മകൾ കൂടിയുണ്ട് ജെസിനിയയ്ക്ക്.

ജെസിനിയയുടെ 18 വയസ്സുകാരനായ ആണ്‍സുഹൃത്ത് ആൻഡ്രൂ സാഞ്ചസ്, അശ്രദ്ധമായി 9 എംഎം കൈത്തോക്ക് കിടപ്പുമുറിയിൽ വെച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി. അതാണ് കുഞ്ഞിന്‍റെ കയ്യിലിരുന്ന് പൊട്ടിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സാഞ്ചസിനെ കസ്റ്റഡിയിലെടുത്തു. വെടിവച്ച തോക്ക് പിടിച്ചെടുത്തെന്ന് ഫ്രെസ്‌നോ പൊലീസ് അറിയിച്ചു. 

വെടിയേറ്റതിന് ശേഷം മിനയെ ഫ്രെസ്‌നോയിലെ പ്രാദേശിക മെഡിക്കൽ സെന്‍ററിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇത് തികച്ചും ദാരുണമാണ്, ഒഴിവാക്കാൻ കഴിയുമായിരുന്ന അപകടമായിരുന്നെന്ന് പൊലീസ് അറിയിച്ചു. 

സിറിയയിലെ രാസായുധ പ്രയോഗം അന്വേഷിക്കണം; അടിയന്തര യോഗം വിളിച്ച് രാസായുധ നിരോധന നിരീക്ഷണ ഏജൻസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രക്ഷോഭം പൊളിക്കാൻ അവസാന അടവ്, സ്റ്റാർലിങ്ക് ഉപയോഗിച്ചാൽ തുറങ്കിലടക്കും; ഇന്‍റ‍ർനെറ്റ് വിച്ഛേദിച്ചതിന് പിന്നാലെ പുതിയ നീക്കം
വീണ്ടും അമേരിക്കയിൽ നിന്ന് അറിയിപ്പ്, 'ഇന്ത്യ എന്നും നല്ല സുഹ‍ൃത്ത്, ഭിന്നതകൾ തീർക്കാം'; വ്യാപാര കരാർ ചർച്ച നാളെ പുനരാരംഭിക്കുമെന്നും യുഎസ് അംബാസഡർ