ഒന്നര നൂറ്റാണ്ടിനിടെ ചുട്ടുപൊള്ളിച്ചത് 2023 -ലെ ഈ മാസം, നാസയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് ഇങ്ങനെ...

Published : Aug 15, 2023, 02:33 PM ISTUpdated : Aug 15, 2023, 02:53 PM IST
ഒന്നര നൂറ്റാണ്ടിനിടെ ചുട്ടുപൊള്ളിച്ചത് 2023 -ലെ ഈ മാസം, നാസയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് ഇങ്ങനെ...

Synopsis

തെക്കൻ അമേരിക്കയിലെയും വടക്കൻ അമേരിക്കയിലെയും വടക്കൻ ആഫ്രിക്കയിലെയും പ്രദേശങ്ങളും അന്‍റാർട്ടിക്കൻ ഉപദ്വീപും ആണ് ഈ ചൂടിന്‍റെ ശക്തി എറ്റവും കൂടുതൽ അനുഭവിച്ചത്.

ദില്ലി: സമകാലീന ചരിത്രത്തിലെ എറ്റവും ചൂടേറിയ മാസം 2023ലെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂലൈ 2023 എന്ന് നാസയുടെ റിപ്പോർട്ട്. 1880 മുതലുള്ള വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നാസയുടെ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഈ അനുമാനത്തിൽ എത്തിയത്.

തെക്കൻ അമേരിക്കയിലെയും വടക്കൻ അമേരിക്കയിലെയും വടക്കൻ ആഫ്രിക്കയിലെയും പ്രദേശങ്ങളും അന്‍റാർട്ടിക്കൻ ഉപദ്വീപും ആണ് ഈ ചൂടിന്‍റെ ശക്തി എറ്റവും കൂടുതൽ അനുഭവിച്ചത്. ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിന്‍റെ വരെ വർ‍ദ്ധനവ് ഈ മേഖലകളിൽ അനുഭവപ്പെട്ടതായി നാസയുടെ റിപ്പോർട്ടിൽ പറയുന്നു.

'മുൻ വർഷങ്ങളിലെ ജൂലൈ മാസങ്ങളിൽ 2023  ജൂലൈയിലെ താപനില ഉണ്ടായിരുന്നില്ല. ഞങ്ങളുടെ റെക്കോർഡിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ഈ ജൂലൈ. അത് 1880 ലേക്ക് പോകുന്നു. ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട്  ഡയറക്ടർ ഗാവിൻ ഷ്മിഡ്  പ്രസ്താവനയിൽ പറഞ്ഞു. ഇത് സാധാരണമല്ല. ശരാശരി താപനിലയിലെ വർധനവ് അപകടകരമായ കൊടും ചൂടിന് ആക്കം കൂട്ടും'- ഗാവിൻ ഷ്മിഡ്  വ്യക്തമാക്കി. 'കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ആളുകളെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് നാസ ആസ്ഥാനത്തെ ശാസ്ത്രജ്ഞയും മുതിർന്ന കാലാവസ്ഥാ ഉപദേഷ്ടാവുമായ കാതറിൻ കാൽവിനും വ്യക്തമാക്കി. 

Read More : രാജ്യം മണിപ്പൂരിനൊപ്പം, സമാധാനം പുലരണം; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഖ്യരാഷ്ട്രങ്ങൾക്കെതിരെ വടിയെടുത്ത് അമേരിക്ക? സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കണം, ബ്രിട്ടനെതിരെയും കലിപ്പ്
യാത്രക്കിടെ ഉപയോ​ഗിച്ച ശുചിമുറിയിലെ ക്ലോസറ്റ് തകർന്നു, യുവതി കുഴിയിലേക്ക് വീണു, മൂന്ന് മണിക്കൂറോളം വിസർജ്യത്തിൽ