'ഒഴിവായത് 9/11 മോഡൽ ആക്രമണം'; ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

Published : Oct 01, 2026, 08:46 PM IST
Netanyahu Fly dubai

Synopsis

ഫ്ലൈ ദുബായ് വിമാനത്തിൽ ഒമാൻ പൗരനായ സഹപൈലറ്റ് ഇന്ത്യൻ പൈലറ്റിനെ ആക്രമിച്ച സംഭവം 9/11 ഭീകരാക്രമണത്തിന് സമാനമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇന്ത്യൻ പൈലറ്റായ സ്മിറ്റ് മച്ചാറിന്റെയും ഇസ്രായേലി യാത്രക്കാരന്റെയും സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‌‍ നെതന്യാഹു. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒഴിവാക്കിയത് 9/11 പോലൊരു ദുരന്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൈലറ്റിനെ ആക്രമിച്ച സഹ പൈലറ്റ് ഒമാൻ പൗരനാണെന്നും നെതന്യാഹു പറഞ്ഞു. ഇന്ത്യൻ പൈലറ്റിന്റെയും മറ്റ് പൈലറ്റുമാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ഇസ്രായേൽ 9/11 മോഡൽ ആക്രമണം ഒഴിവായതെന്ന് നെതന്യാഹു സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വിമാനം പറന്നുയർന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ നിൽക്കെയാണ് ആക്രമണമുണ്ടായത്. സഹപൈലറ്റായ ഒമാൻ സ്വദേശി പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ഇന്ത്യൻ പൈലറ്റും ക്യാപ്റ്റനുമായ സ്മിറ്റ് മച്ചാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിറ്റ് മച്ചാർ കോക്ക്പിറ്റിന്റെ വാതിൽ അൺലോക്ക് ചെയ്തു. കോക്ക്പിറ്റിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ യാനിവ് ഹയൂൺ എന്ന ഇസ്രായേലി യാത്രക്കാരനാണ് (പ്ലംബർ) അകത്തുകടന്ന് ആക്രമണകാരിയായ പൈലറ്റിൽ നിന്ന് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചത്. തുടർന്ന് മറ്റ് ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയും, വിമാനത്തിലുണ്ടായിരുന്ന റിസർവ് പൈലറ്റുമാർ എത്തി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു.

ആക്രമണം നടത്തിയ ഒമാനി പൈലറ്റിനെ നിലവിൽ സൗദി അറേബ്യയിൽ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിൽ പങ്കാളികളാകാൻ ഇസ്രായേലിന് യു.എ.ഐ. അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ ഇറാനോ മറ്റ് ഭീകരസംഘടനകൾക്കോ പങ്കുള്ളതായി നിലവിൽ വിവരങ്ങളൊന്നുമില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇന്ത്യൻ പൈലറ്റ് സ്മിറ്റ് മച്ചാറിനെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'യഥാർത്ഥ വീരനായകൻ' എന്ന് വിശേഷിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

9 മാസം ഗർഭിണിയായ മകളെ കൊന്ന് കുഞ്ഞിനെ കൈക്കലാക്കി 41 കാരി, മകളുടെ പ്രതിശ്രുത വരനുമായി ശാരീരിക ബന്ധവും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
രണ്ട് തവണ മാരക വിഷം നൽകിയെങ്കിലും ഹൃദയസ്പന്ദനം നിലച്ചില്ല, യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ