
വാഷിങ്ടൺ : അമേരിക്കയിൽ 50 വയസുകാരിയുടെ വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടു. സഹപാഠിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ക്രിസ്റ്റ പൈക്കിനെ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാനുളള ശ്രമമമാണ് പരാജയപ്പെട്ടത്. രണ്ടുതവണ വിഷം കുത്തിവെച്ചെങ്കിലും ഹൃദയസ്പന്ദനം നിലച്ചില്ലെന്നാണ് സ്ഥിരീകരണം. സഹപാഠിയായിരുന്ന കോളീന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം യുഎസ് സുപ്രീംകോടതി തള്ളിയതോടെ മാരകവിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചു. ഇക്കാര്യം ക്രിസ്റ്റ പൈക്കിനെ അറിയിച്ചു. എന്നാല്‍ രണ്ടുതവണ വിഷം കുത്തിവെച്ചെങ്കിലും പൈക്കിന്‍റെ ഹൃദയമിടിപ്പ് നിലച്ചില്ല.
ശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടതോടെ അടിയന്തര ചികിത്സ ആവശ്യപ്പെട്ട് പൈക്കിന്‍റെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചു.വധശിക്ഷ ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരമാണെന്ന് ടെന്നസി ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ വ്യക്തമാക്കി.മെഡിക്കൽസംഘം രൂപീകരിച്ച് ചികിത്സ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് പൈക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പുനരുജ്ജീവന ചികിത്സ വൈകിയതിനാല്‍ മസ്തിഷ്കത്തിന് ക്ഷതം സംഭവിച്ചിരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
1995ലാണ് ക്രിസ്റ്റ പൈക്കിനെ വധശിക്ഷക്ക് വിധിച്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്.അന്ന് 18 വയസുണ്ടായിരുന്ന ക്രിസ്റ്റ പൈക്ക 19 വയസുളള സഹപാഠി കോളീൻ സ്ലെമ്മറെ കൊലപ്പെടുത്തുകയായിരുന്നു. കാമുകനായ ടഡറൽ ഷിപ്പിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വെറുതെ വിട്ടു. കൊലപാതകത്തിന് ശേഷം സ്ലെമ്മറുടെ ശരീരത്തിൽ പെന്റഗ്രാം ചിഹ്നം കണ്ടെത്തിയത് വലിയ ചര്‍ച്ചയായിരുന്നു,എന്നാല്‍ ഇക്കാര്യം ക്രിസ്റ്റ നിഷേധിച്ചു. 1820 ന് ശേഷം ടെന്നിസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റ പൈക്ക് എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam