ട്രംപ് താരിഫിൽ പ്രതികരിച്ച് നെതന്യാഹു; ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കാൻ താത്പര്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി, 'സഹകരണം ശക്തമാക്കും'

Published : Aug 08, 2025, 05:15 AM IST
Israel-Iran conflict,  Netanyahu Modi call,  Middle East tensions,

Synopsis

ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് പ്രശ്നം പരിഹരിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിവിധ മേഖലകളിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം വിപുലമാക്കാൻ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജറുസലേം: ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് പ്രശ്നം പരിഹരിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരെ പോരാടുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിനും ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം വിപുലമാക്കാൻ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ അംബാസഡർ ജെ പി സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹുവിന്‍റെ ഈ പ്രസ്താവന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇതിൽ സുരക്ഷ, സാമ്പത്തിക വിഷയങ്ങൾ എന്നിവ ഉൾപ്പെടുന്നതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് വർദ്ധിപ്പിച്ചിരുന്നു. 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായാണ് താരിഫ് വർദ്ധിപ്പിച്ചത്. ജൂലൈ 30ന് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച വീണ്ടും 25 ശതമാനം വർദ്ധിപ്പിച്ചത്. ഓഗസ്റ്റ് ഏഴ് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ താരിഫിന് പുറമെ, 21 ദിവസത്തിന് ശേഷം അതായത് ഓഗസ്റ്റ് 27 മുതൽ അധിക താരിഫും പ്രാബല്യത്തിൽ വരും. ട്രംപിന്റെ ഈ നടപടിക്ക് ഇന്ത്യ ശക്തമായ ഭാഷയിൽ മറുപടി നൽകി. ഈ നടപടികൾ അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ് എന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു