മോദിക്കെതിരായ പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Published : Dec 16, 2022, 05:59 PM IST
മോദിക്കെതിരായ പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Synopsis

പാകിസ്ഥാൻ കൂടുതൽ താഴ്ചയിലേക്ക് പോകുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ പരാമർശമെന്നും, ഭീകരവാദികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ലോകത്തിനറിയാമെന്നും ഇന്ത്യ പ്രതികരിച്ചു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. പ്രധാനമന്ത്രിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ബിലാവൽ ഭൂട്ടോ നടത്തിയ  പരാമർശമാണ് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ബംഗ്ളാദേശിൽ പാകിസ്ഥാൻ നടത്തിയ വംശഹത്യയാണ് 1971ൽ ഇതേദിവസം ഇന്ത്യ യുദ്ധത്തിലൂടെ ചെറുത്തതെന്ന് മറക്കരുതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ കൂടുതൽ താഴ്ചയിലേക്ക് പോകുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ പരാമർശമെന്നും, ഭീകരവാദികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ലോകത്തിനറിയാമെന്നും ഇന്ത്യ പ്രതികരിച്ചു. 

ഭീകരവാദം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലായിരുന്നു ബിലാവൽ ഭൂട്ടോയുടെ പരാമർശം. മുംബൈ ഭീകരാക്രമണത്തിനിടെ അജ്മൽ കസബ് വെടിയുതിർത്ത ആശുപത്രിയിലെ നേഴ്സ് അഞ്ജലി കുൽത്തെ യോഗത്തിൽ അനുഭവം വിശദീകരിച്ചു. യുഎഇയും ബ്രിട്ടനും അഞ്ജലിയുടെ വാക്കുകൾ ഹൃദയത്തെ തൊടുന്നു എന്ന് പ്രതികരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ