ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ വന്‍ കാട്ടുതീ; ഒരാഴ്ച കാലാവസ്ഥ അടിയന്തരാവസ്ഥ

By Web TeamFirst Published Jan 2, 2020, 10:04 PM IST
Highlights

ഹിലാരി ക്ലിന്‍റണ്‍, ബേര്‍ണി സാന്‍ഡേഴ്‌സ, ഗ്രേറ്റ തുംബെര്‍ഗ് എന്നിവരടങ്ങുന്ന പ്രമുഖര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ന്യൂ സൗത്ത് വെയ്ല്‍സില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 

സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ ഒരാഴ്ചത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടുതീ പടരുന്നതിന് പിന്നാലെയാണ് പ്രദേശിക ഭരണകൂടത്തിന്‍റെ തീരുമാനം. ഈ ആഴ്ച മാത്രം 12 പേര്‍ മരിക്കുകയും 381ഓളം വീടുകള്‍ നശിക്കുകയും ചെയ്ത വന്‍ കാട്ടുതീ ദുരന്തമാണ് ഈ ഓസ്ട്രേലിയന്‍ സംസ്ഥാനത്ത് ഉണ്ടായത്. തീപിടുത്തത്തിന്‍റെ തോത് വര്‍ദ്ധിക്കാനാണ് സാധ്യത എന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളിയാഴ്ച മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാന മന്ത്രി ഗ്ലാഡിസ് ബെറെജിക്ലിയന്‍ അറിയിച്ചു.

ഹിലാരി ക്ലിന്‍റണ്‍, ബേര്‍ണി സാന്‍ഡേഴ്‌സ, ഗ്രേറ്റ തുംബെര്‍ഗ് എന്നിവരടങ്ങുന്ന പ്രമുഖര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ന്യൂ സൗത്ത് വെയ്ല്‍സില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുമ്പ് നവംബറിലും ഡിസംബറിലും ഇവിടെ 7 ദിവസത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റുമാണ് കാട്ടുതീക്ക് വഴിവയ്ക്കുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീപ്പോള്‍ എന്ന കാലാവസ്ഥ സംവിധാനമാണ് ഉയര്‍ന്ന താപനിലയുടെ പ്രധാന കാരണം. സെപ്റ്റംബര്‍ മുതലുള്ള തീപിടുത്തത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 1200ലധികം വീടുകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു. 

ശനിയാഴ്ചയോടെ തീപിടുത്തത്തിന്റെ വ്യാപ്തി വന്‍ തോതില്‍ വര്‍ദ്ധിക്കുമെന്നാണ് നിരീക്ഷണം. ഇതിനാല്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, റോഡ് അടയ്ക്കല്‍ എന്നീ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്ന് പ്രദേശിക ഭരണകൂടം അറിയിച്ചു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ രണ്ട് പ്രദേശങ്ങളും നിലവില്‍ അഗ്നിബാധയെ അഭിമുഖീകരിക്കുന്നുണ്ട്.

click me!