
വാഷിംങ്ടൺ: വാശിയേറിയ ന്യൂയോർക്ക് സിറ്റി മേയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയായ സൊഹ്രാൻ മംദാനിക്ക് അട്ടിമറി വിജയം. ഡെമോക്രാറ്റ് പ്രൈമറിയിൽ മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. ചലച്ചിത്ര സംവിധായിക മീര നായരുടെ മകനാണ് 33 കാരനായ സൊഹ്രാൻ മംദാനി. യുവാക്കളുടെ വലിയ പിന്തുണയാണ് മംദാനിക്ക് തുണയായത്. ലോകശ്രദ്ധ ആകർഷിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. റിപ്പബ്ലിക്കൻ പ്രൈമറിയിൽ കെർട്ടിസ് സ്ലിവ വിജയിച്ചു. നവംബറിലാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.