
വെല്ലിംങ്ടണ്‍: ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരുക്കേൽപ്പിച്ചയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. സംഭവിച്ചതു ഭീകരാക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരുക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നുമാണ് പ്രധാനമന്ത്രി അറിയിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണമുണ്ടായത്. പൊലീസ് നിരീക്ഷണത്തിലുള്ള ഒരു ശ്രീലങ്കൻ പൗരൻ നടത്തിയ ഭീകരാക്രമണമാണിതെന്നാണു പ്രധാനമന്ത്രി പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ‘അയാൾ ഐഎസ് ഭീകരസംഘടനയുടെ അനുഭാവിയാണ്. സംഭവിച്ചത് നിന്ദ്യമാണ്, വിദ്വേഷകരമാണ്, തെറ്റാണ്. ഇത് നടത്തിയത് ഒരു വ്യക്തിയാണ്, വിശ്വാസമല്ല’– വാർത്താ സമ്മേളനത്തിൽ ജസീന്ത പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ന്യൂലിൻ ജില്ലയിലെ ലിൻമാളിലെ കൗണ്ട്ഡൗൺ സൂപ്പർമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. കടയിലെ ഒരു ഡിസ്പ്ലേ കാബിനറ്റിൽനിന്ന് വലിയ കത്തി എടുത്ത് അക്രമി കടന്നതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവം നടന്നതിനു തൊട്ടുപിന്നാലെ പൊലീസ് അക്രമിയെ വധിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam