പാക് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാൻ വനിതാ കമാൻഡോകൾ, ഒൻപത് സൈനികർ കൊല്ലപ്പെട്ടു

Published : Sep 29, 2026, 10:42 PM IST
baluchistan bla women fighters asifa mangal hawa baloch operation herof

Synopsis

ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലൂടെ സഞ്ചരിച്ച സൈനിക വാഹനങ്ങൾക്ക് നേരെയാണ് കരീമ ആർമ്ഡ് അസാൾട്ട് ഡിവിഷൻ എന്ന ഈ വനിതാ പോരാളി യൂണിറ്റ് ആക്രമണം നടത്തിയത്. ബലൂചിസ്ഥാൻ സ്വതന്ത്രവാദ പ്രക്ഷോഭങ്ങളിൽ വനിതകൾ സജീവ പോരാട്ട രംഗത്തേക്ക് വരുന്നത് തന്ത്രപരമായ വലിയ മാറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്.

കറാച്ചി:പാക് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാൻ വനിതാ കമാൻഡോകൾ നടത്തിയ ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് പുതുതായി രൂപീകരിച്ച കരീമ ആർമ്ഡ് അസാൾട്ട് ഡിവിഷൻ എന്ന ആദ്യത്തെ സമ്പൂർണ്ണ വനിതാ പോരാളി യൂണിറ്റാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.തോക്കുകളേന്തിയ വനിതാ ബി.എൽ.എഫ് പോരാളികൾ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന്റെയും പിന്നീട് തിരികെ പിൻവാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ ബി.എൽ.എഫ് തങ്ങളുടെ ഔദ്യോഗിക മാധ്യമ വിഭാഗം വഴി പുറത്തുവിട്ടിട്ടുണ്ട്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പാതയിലൂടെ സഞ്ചരിച്ചിരുന്ന പാക് സൈന്യത്തിന്റെ ക്വിക്ക് റെസ്‌പോൺസ് ഫോഴ്‌സിന്റെ മൂന്ന് വാഹനങ്ങൾ അടങ്ങുന്ന വ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

വനിതാ യൂണിറ്റിന്റെ നീക്കത്തിന് സംഘടനയുടെ ഖുർബാൻ യൂണിറ്റിന്റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് ബി.എൽ.എഫ് വക്താവ് മേജർ ഗ്വാഹ്രാം ബലൂച്ച് വിശദമാക്കുന്നത്. 2020ൽ കാനഡയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച ബലൂച്ച് മനുഷ്യാവകാശ പ്രവർത്തക കരീമ ബലൂച്ചിന്റെ ഓർമ്മയ്ക്കായിട്ടാണ് ബി.എൽ.എഫ് സംഘത്തിന് പേര് നൽകിയിരിക്കുന്നത്. ബലൂചിസ്ഥാൻ മേഖലയിൽ പതിറ്റാണ്ടുകളായി തുടരുന്ന സ്വതന്ത്രവാദ പ്രക്ഷോഭങ്ങളിൽ വനിതാ വിഭാഗം സജീവ പോരാട്ട രംഗത്തേക്ക് വരുന്നത് തന്ത്രപരമായ വലിയ മാറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആണവ ഇന്ധനവുമായെത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ
'അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നെങ്കിൽ മുന്നോട്ട് പോകാം'; യുദ്ധം അവസാനിപ്പിക്കാൻ പരിഹാരം നിർദേശിച്ചെന്ന് ഇറാൻ