ആണവ ഇന്ധനവുമായെത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ

Published : Sep 29, 2026, 07:10 PM IST
flight

Synopsis

അസർബൈജാൻ, കസാഖിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി ധാക്കയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിനാണ് അവസാന നിമിഷം പാകിസ്ഥാൻ അനുമതി നിഷേധിച്ചത്

കറാച്ചി: ബംഗ്ലാദേശിലെ ആണവ നിലയത്തിലേക്ക് ആണവ ഇന്ധനവും വഹിച്ച് എത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. പാകിസ്ഥാനുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ അപ്രതീക്ഷിത നടപടി. സെപ്റ്റംബർ 24നായിരുന്നു ഇന്ധനം ബംഗ്ലാദേശിൽ എത്തിക്കേണ്ടിയിരുന്നത്. അസർബൈജാൻ, കസാഖിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി ധാക്കയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിനാണ് അവസാന നിമിഷം പാകിസ്ഥാൻ അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതിന് കൃത്യമായ കാരണം വ്യക്തമാക്കാൻ പാകിസ്ഥാൻ തയാറായിട്ടില്ല. സാങ്കേതികവും നടപടിക്രമപരവുമായ കാരണങ്ങളാലാണ് അനുമതി നൽകാൻ കഴിയാതിരുന്നതെന്നാണ് ധാക്കയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ വിശദീകരിക്കുന്നത്. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആണവോർജ്ജ ഏജൻസിയായ 'റോസറ്റോം' ആണ് രൂപ്പ്പൂർ പദ്ധതിയുടെ നിർമ്മാണവും ഇന്ധന വിതരണവും നിർവ്വഹിക്കുന്നത്.

വ്യോമപാത നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വിമാനത്തിന്റെ യാത്രാമാർഗ്ഗം മാറ്റിക്രമീകരിക്കാൻ റോസറ്റോം നിർബന്ധിതരായി. ഒക്ടോബറോടെ ഇന്ധന വിതരണം പുനരാരംഭിക്കുമെന്നും ഡിസംബറോടെ ഏഴ് പ്രത്യേക ചരക്ക് വിമാനങ്ങളിലായി ബാക്കി ഇന്ധനം എത്തിക്കുമെന്നും റോസറ്റോം അറിയിച്ചിട്ടുണ്ട്. പദ്മ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന രൂപ്പ്പൂർ ആണവനിലയം ബംഗ്ലാദേശിന്റെ ഊർജ്ജ ആവശ്യങ്ങൾക്ക് വളരെ നിർണ്ണായകമാണ്.

രാജ്യം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, ഇത്തരമൊരു തടസ്സം ആണവനിലയം പ്രവർത്തനസജ്ജമാകുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം. നിലവിൽ ഗ്രാമീണ മേഖലകളിൽ ദിവസവും 10 മുതൽ 16 മണിക്കൂർ വരെ ലോഡ്ഷെഡിംഗ് നടക്കുകയും വ്യവസായശാലകളുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്ന വലിയ പ്രതിസന്ധിയാണ് ബംഗ്ലാദേശ് നേരിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നെങ്കിൽ മുന്നോട്ട് പോകാം'; യുദ്ധം അവസാനിപ്പിക്കാൻ പരിഹാരം നിർദേശിച്ചെന്ന് ഇറാൻ
പാക് വ്യോമപാത അടഞ്ഞുതന്നെ; ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം, ചൈനയുടെ സിന്‍ജിയാങ് വഴി ബദല്‍ പാത തേടി രാജ്യം