വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ വെടിവെയ്പ്പ് ഒമ്പത് പേർ കൊല്ലപ്പെട്ടു, കൂട്ടക്കൊലയെന്ന് പലസ്തീൻ

By Web TeamFirst Published Jan 26, 2023, 10:53 PM IST
Highlights

പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചു.

പ്രതീകാത്മക ചിത്രം

ജെനിൻ: പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചു. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച  രാവിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ  ഇസ്രായേൽ കെട്ടിടങ്ങഘ വളയുകയും പലസ്തീൻ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്നും ബിബിസി റിപ്പോർട്ട് പറയുന്നു.  

കൊല്ലപ്പെട്ടവരിൽ മൂന്നുപേർ മഗ്ദ ഒബൈദ് (60), സെയ്ബ് ഇസ്രെയ്കി (24), ഇസ്സിദീൻ സലാഹത്ത് (26) എന്നിവരാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട് ആക്രമണത്തിൽ. ഇരുപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.  അവരിൽ നാലുപേരുടെ നില ഗുരുതരമാണ്.  കെട്ടിടം വളഞ്ഞതിന് പിന്നാലെ നാല് തീവ്രവാദികൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന് നേരെ വെടിയുതിർത്തെന്ന് അധികൃതർ വിശദീകരിച്ചു. നാല് പേരിൽ മൂന്നുപേരെ വധിച്ചു. ഒരാൾ  കീഴടങ്ങി.  കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. ഇസ്ലായേലിൽ വമ്പൻ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഐഡിഎഫ് വിശദീകരിച്ചു.

Read more: സ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യ, ആശങ്കയും അറിയിച്ചു

അതേസമയം, ജെനിനിലെ സാഹചര്യം ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രി  മൈ എൽ കൈല പരഞ്ഞു. നിരവധി സാധാരണക്കാർക്കും കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. കുട്ടികൾക്ക് നേരെ പോലും കണ്ണീർവാതകം പ്രയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 29 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു.

click me!