North Korea on Ukraine Russia war : യുക്രൈന്‍-റഷ്യ യുദ്ധത്തിന് കാരണം യുഎസ്; നിലപാട് വ്യക്തമാക്കി ഉത്തരകൊറിയ

By Web TeamFirst Published Feb 27, 2022, 5:33 PM IST
Highlights

 യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പരമാവധി പ്രതിരോധിച്ചാണു ഉത്തരകൊറിയ പ്രതികരിച്ചത്.
 

പോങ്യാങ്: റഷ്യ-യുക്രെയ്ന്‍ പ്രശ്‌നത്തില്‍ (Russia Ukraine crisis) പ്രതികരണവുമായി ഉത്തരകൊറിയ (North Korea). റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ ആദ്യമായാണ് ഉത്തരകൊറിയ പ്രതികരിക്കുന്നത്. റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം അമേരിക്കയാണെന്ന് (USA) ആരോപിച്ചു.  യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പരമാവധി പ്രതിരോധിച്ചാണു ഉത്തരകൊറിയ പ്രതികരിച്ചത്. യുക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം യുഎസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും റഷ്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ഉത്തരകൊറിയയുടെ പ്രതികരണം. യുക്രൈന്‍ പ്രതിസന്ധിക്കു കാരണം അമേരിക്കയാണെന്നു പറഞ്ഞതിലൂടെ റഷ്യയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്ന് വിദേശകാര്യ വിദഗ്ധര്‍ പറഞ്ഞു.  ഉത്തര കൊറിയയുടെയും റഷ്യയുടെയും പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു  സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അമേരിക്കയും കാനഡയുമടക്കമുള്ള ലോക രാജ്യങ്ങള്‍ റഷ്യ്ക്കും പുട്ടിനുമെതിരെ ഉപരോധങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്്. ഉപരോധം തുടര്‍ന്നിട്ടും യുദ്ധത്തില്‍നിന്നു പിന്മാറുമെന്ന സൂചന റഷ്യയുടെ നല്‍കിയിട്ടില്ല.

 യുദ്ധത്തിനിടെ ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

 ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയതായി പ്രഖ്യാപിച്ച് ഉത്തരകൊറിയ. പ്യോങ്ഗ്യാങ്ങിൽ നിന്ന് കിഴക്ക് മാറി കരയില്‍ നിന്നും കടലിലേക്ക് വിക്ഷേപിക്കാവുന്ന മിസൈലാണ് പരീക്ഷിച്ചത് എന്നാണ് വിവരം. 2022ലെ ഉത്തരകൊറിയയുടെ എട്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. 

ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ഗ്യാങ്ങി നിന്നും കിഴക്ക് മാറി സുനാന്‍ കടല്‍ തീരത്ത് ഞായറാഴ്ച രാവിലെ 7.52 ഓടെയാണ് മിസൈല്‍ പരീക്ഷണം നടന്നത്. മിസൈല്‍‍ പരീക്ഷണത്തിന്‍റെ കൂടുതല്‍‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ദക്ഷിണകൊറിയന്‍‍ മാധ്യമങ്ങള്‍ വഴി വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനുവരി മാസത്തില്‍ മാത്രം ഉത്തരകൊറിയ 7 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്നാണ് ആരോപണം.2021 ല്‍ ആകെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളെക്കാള്‍ അധികമാണ് ഇത്. എന്നാല്‍ ഫെബ്രുവരി ആദ്യം എന്നാല്‍ ചൈനയില്‍ വിന്റര്‍ ഒളിംപിക്സ് നടക്കുന്നതിനാലാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നും വിട്ടുനിന്നത് എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. വിന്‍റര്‍ ഒളിംപിക്സ് സമാപിച്ചതോടെ വീണ്ടും മിസൈല്‍ പരീക്ഷണം തുടങ്ങുകയായിരുന്നു. 

ഉക്രൈയിന്‍ റഷ്യ പ്രതിസന്ധിയില്‍ ലോക രാജ്യങ്ങള്‍ പ്രത്യേകിച്ച് അമേരിക്ക ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന സമയത്താണ് ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. 

click me!